Palakkad

ബാബരി ധ്വംസനം: ഡിസംബര്‍ 6ന് പാലക്കാട് ജില്ലയില്‍ മണ്ഡലം തലങ്ങളില്‍ എസ്ഡിപിഐ ധര്‍ണ

പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ധര്‍ണ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും.

ബാബരി ധ്വംസനം: ഡിസംബര്‍ 6ന് പാലക്കാട് ജില്ലയില്‍ മണ്ഡലം തലങ്ങളില്‍ എസ്ഡിപിഐ ധര്‍ണ
X

പാലക്കാട്: നാലര നൂറ്റാണ്ടു കാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരി മസ്ജിദ് അക്രമികള്‍ തകര്‍ത്തതിന്റെ ഓര്‍മദിനമായ ഡിസംബര്‍ ആറിന് 'ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പോരാട്ടം തുടരും' എന്ന മുദ്രാവാക്യമുയര്‍ത്തി പാലക്കാട് ജില്ലയില്‍ മണ്ഡലം തലങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കെടി അലവി പറഞ്ഞു.

ബാബരിയുടെ ചരിത്രം നീതി നിഷേധത്തിന്റെ ചരിത്രം കൂടിയാണ്. അതിന് സ്വതന്ത്ര ഇന്ത്യയുടെ അത്രയും പഴക്കമുണ്ട്. ഡിസംബര്‍ ആറിന് വൈകീട്ട് നാലിന് പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ധര്‍ണ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം തലങ്ങളില്‍ വൈകീട്ട് 4.30നാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരിക്കുന്നത്.

തൃത്താലയില്‍ സംസ്ഥാന സമിതി അംഗം എസ് പി അമീര്‍ അലി, ഒറ്റപ്പാലം എസ്ഡിടിയു സംസ്ഥാന ട്രഷറര്‍ ഇഎസ് കാജാ ഹുസൈന്‍, പട്ടാമ്പി ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറം, ഷൊര്‍ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, മണ്ണാര്‍ക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷമീര്‍ ആലുങ്ങല്‍ എന്നിവര്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യും.


Next Story

RELATED STORIES

Share it