ബൈക്കില്‍ പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ യുവാവ് മരണപ്പെട്ടു

ബുധനാഴ്ച്ച ആനമൂളിയില്‍ മുഹ്‌സിന്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരിച്ചത്.

ബൈക്കില്‍ പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ യുവാവ് മരണപ്പെട്ടു

പാലക്കാട്: ബൈക്കില്‍ പിക്കപ്പ് വാനിടിച്ച് യുവാവ് മരണപ്പെട്ടു. മണ്ണാര്‍ക്കാട് കുലുക്കിലിയാട് ചേരി ക്കല്ലിന്‍മേല്‍ മുഹ്‌സിന്‍ (24) ആണ് മരിച്ചത്. ബുധനാഴ്ച്ച ആനമൂളിയില്‍ മുഹ്‌സിന്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരിച്ചത്.

ചേരിക്കല്ലിന്മേല്‍ നാസറിന്റെയും ആയിഷാബിയുടെയും മകനാണ്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞു മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം കുലുക്കിലിയാട് കൊല്ലംങ്ങോട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു. വിദേശത്തായിരുന്ന പിതാവ് ഇന്നലെ നാട്ടിലെത്തിയിരുന്നു. സഹോദരങ്ങള്‍: മുബീന, മുഹ്‌സിന, മുബഷിറ.

മരിച്ച മുഹ്‌സിന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ നാസര്‍ മൗലവി, ജില്ലാ സെക്രട്ടറി ഷറഫുദ്ദീന്‍ സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top