Palakkad

ബസ്സില്‍ കടത്താന്‍ ശ്രമിച്ച 200 കിലോ കഞ്ചാവ് പിടികൂടി; അഞ്ചുപേര്‍ അറസ്റ്റില്‍

ബസ്സില്‍ കടത്താന്‍ ശ്രമിച്ച 200 കിലോ കഞ്ചാവ് പിടികൂടി; അഞ്ചുപേര്‍ അറസ്റ്റില്‍
X

പാലക്കാട്: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. 200 കിലോ കഞ്ചാവുമായി അഞ്ചുപേര്‍ പിടിയിലായി. ബംഗാളില്‍നിന്നുള്ള ബസ്സില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. വോള്‍വോ ബസ് ഡ്രൈവറായ എറണാകുളം സ്വദേശി സഞ്ജയ് എന്നയാളെ കസ്റ്റഡിയിലെടുത്തു.

പാലക്കാട് പാലനയില്‍ കഞ്ചാവ് കൈപ്പറ്റാന്‍ വന്ന നാലുപേരും പിടിയിലായിട്ടുണ്ട്. എറണാകുളം സ്വദേശികളായ സുരേന്ദ്രന്‍, അജീഷ്, നിതീഷ് കുമാര്‍, പാരിഷ് മാഹിന്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ ബസ്സില്‍നിന്ന് കഞ്ചാവ് ശേഖരിക്കാന്‍ വന്നത്.

Next Story

RELATED STORIES

Share it