Malappuram

വാഹനാപകടത്തില്‍ പരിക്കേറ്റ് അഞ്ചുവര്‍ഷമായി ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് അഞ്ചുവര്‍ഷമായി ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
X

പെരിന്തല്‍മണ്ണ: വാഹനാപകടത്തില്‍ പരിക്കേറ്റ് അഞ്ചുവര്‍ഷമായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന അരക്കുപറമ്പ് പള്ളിക്കുന്നിലെ തുവ്വശ്ശേരി ലിജാഷ്(18) മരിച്ചു. 2016 മെയ് മാസത്തില്‍ തേലക്കാട്ടാണ് വാഹനാപകടം. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് വിവിധ ആശുപത്രികളിലായി വിദഗ്ധ ചികില്‍സ തേടിയെങ്കിലും ഫലമുണ്ടായില്ല. ചലനശേഷി നഷ്ടപ്പെട്ട് ഓര്‍മ നശിച്ച അവസ്ഥയിലായിരുന്നു. പിതാവ്: അബ്ബാസ് മാതാവ്: കദീജ. സഹോദരങ്ങള്‍: ശരീഫ്, ഫാരിസ്, ഫവാസ്.

Young man was injured in a car accident and died

Next Story

RELATED STORIES

Share it