Malappuram

വനിതാ വിശ്രമകേന്ദ്രവും ടോയ്‌ലറ്റ് ബ്ലോക്കും ഉദ്ഘാടനം ചെയ്തു

സ്ത്രീ സുരക്ഷയില്‍ ചരിത്രം സൃഷ്ടിച്ച് കേരളത്തില്‍തന്നെ ആദ്യമായി നിര്‍മിച്ച ഈ വനിതാ വിശ്രമകേന്ദ്രത്തിന്റെ കെട്ടിടനിര്‍മാണത്തിന് 63.78 ലക്ഷവും ഇന്റീരിയര്‍, ഫര്‍ണീച്ചര്‍, അനുബന്ധസൗകര്യങ്ങള്‍ എന്നിവയ്ക്ക് 18 ലക്ഷവുമടക്കം 81.78 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.

വനിതാ വിശ്രമകേന്ദ്രവും ടോയ്‌ലറ്റ് ബ്ലോക്കും ഉദ്ഘാടനം ചെയ്തു
X

പെരിന്തല്‍മണ്ണ: നഗരസഭ രജതജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച നഗരമധ്യത്തിലെ വനിതാ വിശ്രമകേന്ദ്രം കം ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. പഴയ ടാക്‌സി സ്റ്റാന്റ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് ഹൗസിങ് & അര്‍ബന്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷ(ഹഡ്‌കോ) ന്റെയും സിഎസ്ആര്‍ ഫണ്ടിന്റെയും സഹായത്തോടെ നിര്‍മിച്ച കെട്ടിടമാണ് നാടിന് സമര്‍പ്പിച്ചത്. രണ്ട് നിലകളിലായി നിര്‍മിച്ച കെട്ടിടത്തിന്റെ താഴെ ടാക്‌സി സ്റ്റാന്റും പുരുഷന്‍മാരുടെ ടോയ്‌ലറ്റ് ബ്ലോക്കുകളും മുകളില്‍ വനിതാ വിശ്രമകേന്ദ്രവുമടങ്ങുന്ന മൂന്നുഘടകങ്ങള്‍ സംയോജിപ്പിച്ചതാണ് ഈ പദ്ധതി.

ഇതോടെ പട്ടണമധ്യത്തില്‍ എല്ലാ സൗകര്യങ്ങളോടെയുമുള്ള ടോയ്‌ലറ്റ് ബ്ലോക്കുകള്‍ സജ്ജമാക്കിയിരിക്കുകയാണ്. അതോടൊപ്പം പട്ടണത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന വനിതകള്‍ക്കായി പ്രത്യേക വിശ്രമകേന്ദ്രവും ഒന്നാം നിലയില്‍ ഒരുക്കിയിട്ടുണ്ട്. പാഡ് ഇന്‍സിനറേറ്റര്‍ സ്ഥാപിച്ച പ്രത്യേക ടോയ്‌ലറ്റ്, ഷീപാഡ് വെന്റിങ് മെഷിന്‍, വിശ്രമമുറി, മുലയൂട്ടല്‍ റൂം, തൊട്ടില്‍, വിശ്രമ ഇരിപ്പിടങ്ങള്‍, പത്രം, ബുക്ക്, മാഗസിന്‍, എ സി, ടിവി, വൈഫൈ, ടീ & സ്‌നാക്‌സ് കൗണ്ടര്‍ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളോടെയാണ് വനിതാ വിശ്രമകേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. സ്ത്രീ സുരക്ഷയില്‍ ചരിത്രം സൃഷ്ടിച്ച് കേരളത്തില്‍തന്നെ ആദ്യമായി നിര്‍മിച്ച ഈ വനിതാ വിശ്രമകേന്ദ്രത്തിന്റെ കെട്ടിടനിര്‍മാണത്തിന് 63.78 ലക്ഷവും ഇന്റീരിയര്‍, ഫര്‍ണീച്ചര്‍, അനുബന്ധസൗകര്യങ്ങള്‍ എന്നിവയ്ക്ക് 18 ലക്ഷവുമടക്കം 81.78 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഇതില്‍ 60.88 ലക്ഷം ഹഡ്‌കോ സഹായവും 20.90 ലക്ഷം നഗരസഭാ വിഹിതവുമാണ്. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലിം അധ്യക്ഷത വഹിച്ചു. ഹഡ്‌ക്കൊ ജനറല്‍ മാനേജര്‍ കോശി വര്‍ഗീസ് ചടങ്ങില്‍ മുഖ്യാതിഥിയായി. മുനിസിപ്പല്‍ സെക്രട്ടറി എസ് അബ്ദുല്‍ സജിം, മുനിസിപ്പല്‍ എന്‍ജിനീയര്‍ എന്‍ പ്രസന്നകുമാര്‍, സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ സി മൊയ്തീന്‍കുട്ടി, പി ടി ശോഭന, പത്തത്ത് ആരിഫ്, രതി അല്ലക്കാട്ടില്‍, വി ബാബുരാജ് സംസാരിച്ചു.

Next Story

RELATED STORIES

Share it