താനൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു

തിരൂര്‍: താനൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു. പച്ചാട്ടിരി ചെറുപുരക്കല്‍ പുരുഷോത്തമന്റ ഭാര്യ ഗീത(40) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. വ്യാഴാഴ്ച ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ചെവ്വാഴ്ച കാലത്ത് അമ്മയെ താനൂര്‍ ചിറക്കലില്‍ ബന്ധുവീട്ടില്‍ ആക്കിയ ശേഷം ഭര്‍ത്താവ് പുരുഷോത്തമന്റെ തിരൂര്‍ പച്ചാട്ടിരിയിലുള്ള വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അതിദാരുണമായ അപകടമുണ്ടായത്.
ചിറക്കല്‍നിന്നും സ്വകാര്യബസ്സില്‍ യാത്ര ആരംഭിച്ച് ഒന്നര കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും താനൂര്‍ തെയ്യാല റോഡ് ജങ്ഷനില്‍ ബസ്സിന്റെ മുന്‍വശത്തുള്ള ഡോറില്‍നിന്നും തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ വന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഉടനെ താനൂര്‍ മൂലക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അവിടെ ചികില്‍സയിലിരിക്കെ ബുധനാഴ്ച വൈകീട്ടോടെ മരിച്ചു. താനൂര്‍ ശോഭപറമ്പ് പാലയാര്‍ വീട്ടില്‍ പരേതനായ കൃഷ്ണന്‍. മാതാവ്: രാധ. മക്കള്‍: അതുല്‍ഷ, അലന്‍ഷ. സഹോദരി: ഉഷ അയ്യായ.
RELATED STORIES
ജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില് വീണ്ടും ഖലിസ്ഥാന് നേതാവ് കൊല്ലപ്പെട്ടു; വിസ നിര്ത്തിവച്ച്...
21 Sep 2023 8:05 AM GMT