ഓവുചാല്‍ നിര്‍മാണത്തിനിടെ മതില്‍ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
വടകര ഓര്‍ക്കാട്ടേരി മീത്തലെ കണ്ണില്‍ പൊഴില്‍ രാജനാ(52) ണ് മരിച്ചത്. ചിറയ്ക്കല്‍ മദ്രസയ്ക്ക് സമീപം ഇന്ന് വൈകീട്ട് 4.40നായിരുന്നു അപകടം.
BY NSH9 Feb 2020 3:08 PM GMT

X
NSH9 Feb 2020 3:08 PM GMT
താനൂര്‍: റോഡരികിലെ ഓവുചാല്‍ നിര്‍മാണത്തിനിടെ മതില്‍ ഇടിഞ്ഞുവീണ് തൊഴിലാളിയായ യുവാവ് മരിച്ചു. വടകര ഓര്‍ക്കാട്ടേരി മീത്തലെ കണ്ണില്‍ പൊഴില്‍ രാജനാ(52) ണ് മരിച്ചത്. ചിറയ്ക്കല്‍ മദ്രസയ്ക്ക് സമീപം ഇന്ന് വൈകീട്ട് 4.40നായിരുന്നു അപകടം. ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സൊസൈറ്റിയുടെ കീഴില്‍ പരപ്പനങ്ങാടി- തിരൂര്‍ റോഡ് നവീകരണം നടന്നുവരികയാണ്.
ഈ ഭാഗത്ത് ഓവുചാല്‍ പണിക്കിടെ കുനിഞ്ഞുനിന്ന് കേബിളുകള്‍ നീക്കുമ്പോഴാണ് മതിലിടിഞ്ഞത്. ശരീരമൊന്നാകെ മതിലിന്റെ കല്ലുകള്‍ പതിക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന തൊഴിലാളികള്‍ ഉടന്‍ തൊഴിലാളിയെ പുറത്തെടുത്ത് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുഎല്‍സിസി സൊസൈറ്റി ജീവനക്കാരനാണ്.
Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMTവേള്ഡ് സോക്കര് പ്ലയര് ഓഫ് ദി ഇയര് പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT