വി കെ അബ്ദുര്‍ റഷീദ് മൗലവി കോട്ടക്കല്‍ നിര്യാതനായി

കോട്ടക്കല്‍: ജമാഅത്തെ ഇസ് ലാമി നേതാവും ശാന്തപുരം ഇസ് ലാമിയ കോളജ് അധ്യാപകനുമായിരുന്ന വി.കെ. അബ്ദുല്‍ റഷീദ് മൗലവി (82) കോട്ടക്കല്‍ നിര്യാതനായി. പരേതനായ വി കെ എം ഇസ്സുദ്ദീന്‍ മൗലവിയുടെ പുത്രനും പറപ്പൂര്‍, ആട്ടിരി, എടരിക്കോട് എന്നിവിടങ്ങളിലെ ജമാഅത്ത് പ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘകാലം നേതൃപരമായ പങ്കു വഹിക്കുകകയും ചെയ്തയാളുമാണ്. 1963ല്‍ ശാന്തപുരം ഇസ് ലാമിയ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ആറു പേരടങ്ങുന്ന പ്രഥമ സംഘത്തില്‍ ഒരാളായിരുന്നു. തുടര്‍ന്ന് ശാന്തപുരം ഇസ് ലാമിയ കോളജില്‍ അധ്യാപകനായി. ശേഷം അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് പ്രസ്ഥാന പ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ടു. തലസ്ഥാനമായ പോര്‍ട്ട് ബ്‌ളെയറിനടുത്തുള്ള ഫൊണിക്‌സ്‌ബെ മഹല്ല് പള്ളി മദ്‌റസ എന്നിവയുടെ ചുമതല വഹിച്ചിരുന്നു. സ്റ്റുവര്‍ട്ട് ഗഞ്ചിലെ മര്‍ക്കസു ത്തഅ്‌ലീമില്‍ ഇസ് ലാമിയുടെ പ്രിന്‍സിപ്പലായു സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദോഹയിലെ സൗദി എംബസിയിലും ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും ജോലി ചെയ്തു. ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാമിക് അസോസിയേഷന്റെ രൂപീകരണഘട്ടം മുതല്‍ അതിന്റെ പ്രവര്‍ത്തകനായിരുന്നു. സ്വദേശമായ പടിഞ്ഞാറ്റുമുറിയിലും മഞ്ചേരിയിലും കോട്ടക്കലും വ്യാപാരത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. മാതാവ് പരേതയായ റുഖിയ്യ. ഭാര്യ: പരേതയായ കുഞ്ഞിപാത്തുമ്മ. മക്കള്‍: മുബാറക്, ഹസീന, മുഹമ്മദ് സലീം, മുഹമ്മദ് സലാഹ്, മുഹമ്മദ് ആത്വിഫ്. മരുമക്കള്‍ : ശരീഫ് കൊടിഞ്ഞി(യുഎഇ), ഖൈറുന്നിസ, സമീറ, ഫഹീമ. ഖബറടക്കം ഞായറാഴ്ച രാവിലെ 10നു പറപ്പൂര്‍ ഇസ് ലാമിയ കോളജ് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
VK Abdur Rasheed Moulavi Kottakkal passed away
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT