വിദ്യാര്‍ഥികളുടെ ഹ്രസ്വചിത്രത്തിന് യുനെസ്കോ അവാര്‍ഡ്

അരീക്കോട്: ന്യൂഡല്‍ഹി കോമണ്‍വെല്‍ത്ത് എജ്യുക്കേഷനല്‍ മീഡിയാ സെന്റര്‍ ഫോര്‍ ഏഷ്യ (സെമ്ക) യുനെസ്കോയുടെ ഷോര്‍ട്ട് ഫിലിം അവാര്‍ഡ് അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളജിലെ ബിവോക് ബ്രോഡ്കാസ്റ്റിങ് ആന്റ് ജേര്‍ണലിസം വിദ്യാര്‍ഥികളുടെ 'മാറ്റം' എന്ന ഹ്രസ്വചിത്രത്തിന് ലഭിച്ചു. ഒമ്പതാമത് കമ്മ്യൂണിറ്റി റേഡിയോ വീഡിയോ ചലഞ്ചില്‍ രണ്ടാം വര്‍ഷ ബിവോക് ബ്രോഡ്കാസ്റ്റിങ് ആന്റ് ജേര്‍ണലിസം വിദ്യാര്‍ഥികളായ കെ പി അസിം മുഹമ്മദ്, പി കെ മുഹമ്മദ് സ്വലിഹ്, മുഹമ്മദ് നാഷിദ് എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഹ്രസ്വചിത്രത്തിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്.

കമ്മ്യൂണിറ്റി റേഡിയോ മേഖലയില്‍ യുവാക്കളുടെ ഇടപെടലുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും സമൂഹത്തിന്റെ വികസനത്തിനുമുള്ള ഒരു ബദല്‍ മാധ്യമമെന്ന നിലയില്‍ കമ്മ്യൂണിറ്റി റേഡിയോയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാനുമാണ് കോമണ്‍വെല്‍ത്ത് എജ്യുക്കേഷണല്‍ മീഡിയാ സെന്റര്‍ ഫോര്‍ ഏഷ്യ എല്ലാ വര്‍ഷവും യുനെസ്കോയുമായി സഹകരിച്ച് കമ്മ്യൂണിറ്റി റേഡിയോ വീഡിയോ ചലഞ്ച് നടത്തുന്നത്. 'സുസ്ഥിര വികസനത്തിനായുള്ള കാലാവസ്ഥാ മാറ്റം' ആയിരുന്നു വിഷയം. കെ പി അസിം മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തത്.
നസ്മിയ ഷെറിന്, സ്മൃതി, കെ പി അന്‍ഷദ്, കെ പി സാജിര്‍, തസ്നി, കെപി സജ, മിന്‍ഹാജ്, അസിം, സ്വലിഹ്, അയിഷ നിസ്മ എന്നിവരാണ് അഭിനയിച്ചത്. യു കെ മുഹമ്മദ്, കെ മുഹമ്മദ് ഫുവാദ്, ഫാത്തിമ റിന്‍സി, ഷാന്‍ ഹലിം, ഫിസ ഷരീഫ്, കെ പി അന്‍ഷദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഡല്‍ഹിയില്‍ നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ ഹ്രസ്വചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവാര്‍ഡ് ഏറ്റുവാങ്ങും. സെമ്ക നടത്തുന്ന ഡോക്യുമെന്ററി ശില്പശാലയില് കോളജിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
RELATED STORIES
ഇടുക്കിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
4 Feb 2023 11:46 AM GMTമുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMT