Malappuram

നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ പിടിയില്‍

അടുത്തിടെ ജയിലില്‍ നിന്നിറങ്ങിയ പ്രതികളെ ക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെ പെരിന്തല്‍മണ്ണ ടൗണില്‍ നിന്നു പ്രതികളെ പിടികൂടിയത്

നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ പിടിയില്‍
X

പെരിന്തല്‍മണ്ണ: നിരവധി കവര്‍ച്ചക്കേസുകളിലെ പ്രതികളായ രണ്ടുപേര്‍ പോലിസ് പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി തേലക്കാട് വീട്ടില്‍ ഷാജഹാന്‍(45), ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ സ്വദേശി കൈതക്കല്‍ ഉണ്ണിക്കൃഷ്ണന്‍(36) എന്നിവരെയാണ് പെരിന്തല്‍മണ്ണ എഎസ് പി രീഷ്മാ രമേശന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സിഐ ഐ ഗിരീഷ്‌കുമാര്‍, എസ് ഐ മഞ്ചിത് ലാല്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ജില്ലയില്‍ കടകളിലും മറ്റും ഷട്ടറിന്റെ പൂട്ടുപൊളിച്ച് നിരവധി മോഷണങ്ങള്‍ നടന്നതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീമിന്റെ നിര്‍ദേശപ്രകാരം ഇത്തരം കേസുകളില്‍ അടുത്തിടെ ജയിലില്‍ നിന്നിറങ്ങിയ പ്രതികളെ ക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെ പെരിന്തല്‍മണ്ണ ടൗണില്‍ നിന്നു പ്രതികളെ പിടികൂടിയത്. കൂടുതല്‍ ചോദ്യം ചെയ്തതില്‍ ഡിസംബറില്‍ മഞ്ചേരി ടൗണില്‍ യുകെ ലോട്ടറി ഏജന്‍സീസിന്റെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് 2 ലക്ഷത്തോളം രൂപയും ലോട്ടറി ടിക്കറ്റുകളും മോഷണം നടത്തിയ കേസിനും പെരിന്തല്‍മണ്ണയിലെ സ്‌കൂളിലെ വര്‍ക്ക് സൈറ്റില്‍നിന്നു 60,000 രൂപയുടെ കേബിള്‍ മോഷണം നടത്തിയതും മൊബൈല്‍ ടവര്‍ കേബിള്‍ മോഷണം പോയതുമുള്‍പ്പടെ നിരവധി മോഷണക്കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ സാധിച്ചതായി അന്വേഷണ സംഘം അറിയിച്ചു. മലപ്പുറം, പാലക്കാട്, വയനാട്, എറണാകുളം ജില്ലകളിലായി അമ്പതിലേറെ മോഷണക്കേസുകളില്‍ പ്രതിയായ ഷാജഹാനും ഉണ്ണിക്കൃഷ്ണനും രണ്ടു മാസം മുമ്പാണ് പെരിന്തല്‍മണ്ണ ജയിലില്‍ നിന്നു ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.

പെരിന്തല്‍മണ്ണ എഎസ്പി രീഷ്മ രമേശന്റെ നേതൃത്വത്തില്‍ സിഐ ഗിരീഷ്‌കുമാര്‍, എസ് ഐ മഞ്ജിത്ത് ലാല്‍, ഗ്രേഡ് എസ്‌ഐ ഉദയന്‍, പ്രത്യേകാന്വേഷണ സംഘത്തിലെ സി പി മുരളീധരന്‍, ടി ശ്രീകുമാര്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, ജിതിന്‍, മിഥുന്‍, സജീര്‍, ദിനേശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.




Next Story

RELATED STORIES

Share it