നാല് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

തിരുനാവായ:തിരുനാവായയില്‍ നാലു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പോലിസ് പിടിയില്‍.കൊപ്പം സ്വദേശി ഏങ്ങാകോട്ടില്‍ റഷീദ്(39), ചെറുകര സ്വദേശി പള്ളതൊടി അബ്ദുള്‍ മജീദ്(38) എന്നിവരെയാണ് തിരൂര്‍ പോലിസ് പിടികൂടിയത്. തിരൂര്‍ ഡിവൈഎസ്പി ബെന്നി വി വി യുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയില്‍ തിരുനാവായ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
വില്‍പ്പനയ്ക്കായി കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 4.100 കിലോഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.തിരൂര്‍ സിഐ ജിജോയുടെ നേതൃത്വത്തില്‍ എസ്‌ഐ ജലീല്‍ കറുത്തേടത്ത്, പ്രൊബേഷന്‍ എസ്‌ഐ സനീത്, എസ്‌ഐ പി ഡി ജോസഫ്, സ്‌കോഡ് അംഗങ്ങളായ എസ്‌ഐ പ്രമോദ്, എഎസ്‌ഐ ജയപ്രകാശ്, എസ് സി പിഒ ജയപ്രകാശ്,രാജേഷ്, സിവില്‍ പോലിസ് ഓഫീസര്‍മാരായ സുമേഷ്, ബിജി, ഷെറിന്‍ ജോണ്‍, ആന്റണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.തിരുനാവായയിലും പരിസര പ്രദേശങ്ങളിലും മറ്റും വില്‍പന നടത്തുന്ന ആളുകള്‍ക്ക് കൈമാറുന്നതിനായാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലിസ് പറഞ്ഞു.
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT