തിരൂരങ്ങാടി കവറൊടി മുഹമ്മദ് മാസ്റ്റര്‍ നിര്യാതനായി
അഞ്ച് പതിറ്റാണ്ടുകാലം സാമൂഹിക കലാസാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് സേവനം ചെയ്തതിന് നൈജീരിയ ആസ്ഥാനമായ ഡൈയനാമിക് പീസ് റെസ്‌ക്യൂ മിഷ്യന്‍ ഇന്റര്‍നാഷണല്‍ അക്കാഡമി കവറൊടി മുഹമ്മദിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.

തിരൂരങ്ങാടി: പൊതു പ്രവര്‍ത്തകന്‍ തിരൂരങ്ങാടി പനമ്പുഴ റോഡ് സ്വദേശി കവറൊടി മുഹമ്മദ് മാസ്റ്റര്‍ (76) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11.30ന് തിരൂരങ്ങാടി മേലേച്ചിന പള്ളിയില്‍.
കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ല വാഹനപകട നിവാരണസമിതി (മാപ്‌സ്) ജില്ല പ്രസിഡന്റ്, തിരൂരങ്ങാടി പൗര സമിതി പ്രസിഡന്റ്, തിരൂരങ്ങാടി കലാ സമിതി സ്ഥാപക അംഗം, തിരൂര്‍ ഏഴൂര്‍ എംഡിപിഎസ്‌യുപി സ്‌കൂള്‍ മുന്‍ അധ്യാപകന്‍, കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ മുന്‍ ബ്ലോക്ക് പ്രസിഡന്റ്, എ വി മുഹമ്മദ് സ്മാരക സമിതി ജോയിന്‍ കണ്‍വീനര്‍, സാക്ഷരത മിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍, തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. പഴയ കാല ഫോട്ടോഗ്രാഫര്‍ ആയിരുന്നു. അഞ്ച് പതിറ്റാണ്ടുകാലം സാമൂഹിക കലാസാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് സേവനം ചെയ്തതിന് നൈജീരിയ ആസ്ഥാനമായ ഡൈയനാമിക് പീസ് റെസ്‌ക്യൂ മിഷ്യന്‍ ഇന്റര്‍നാഷണല്‍ അക്കാഡമി കവറൊടി മുഹമ്മദിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: നൗഷാദ്, റിഷാദ്, നിഷാദ്, നിഷാത്ത്, മരുമകള്‍: ഷാനവാസ് (പുതിയങ്ങാടി), ഖൈറു (പുതിയങ്ങാടി), ഖദീജ (പെരുഞ്ചേരി), റൈഹാനത്ത് (ചെമ്മാട്).
RELATED STORIES
അപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില് നൂതന ഉപകരണങ്ങള്ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്ക്കിയില് വീണ്ടും വന് ഭൂചലനം
6 Feb 2023 4:46 PM GMTഉമ്മന്ചാണ്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു
6 Feb 2023 3:50 PM GMTമേഴ്സിക്കുട്ടന് സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് സ്ഥാനം രാജിവച്ചു
6 Feb 2023 3:14 PM GMT