10 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി
നിലമ്പൂര്‍, പൂക്കോട്ടുംപാടം, കാളികാവ്, വണ്ടൂര്‍ ഭാഗങ്ങളില്‍ വിതരണത്തിനായി കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

കാളികാവ്: കാറില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി യുവാവിനെ കാളികാവ് എക്‌സൈസ് സംഘം പിടികൂടി. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ചോക്കാട് സെന്റ് തോമസ് പള്ളിക്കടുത്ത് കാര്‍ തടഞ്ഞാണ് പിടികൂടിയത്. അമരമ്പലം സ്വദേശി പുതിയത്ത് വീട്ടില്‍ ഷാനവാസ് ( 29 ) നെയാണ് പോലിസ് അറസ്റ്റു ചെയ്തത്.
നിലമ്പൂര്‍, പൂക്കോട്ടുംപാടം, കാളികാവ്, വണ്ടൂര്‍ ഭാഗങ്ങളില്‍ വിതരണത്തിനായി കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇയാളുടെ കാറില്‍ 15 പാക്കറ്റുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് കണ്ടെടുത്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിജെ റോബിന്‍ ബാബുവിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ എന്‍ ശങ്കരനാരായണന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ പി.അശാക്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അഫ്‌സല്‍, ഇ ജിഷില്‍ നായര്‍, കെ എസ്.അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് ഷാനവാസ് പിടിയിലായത്.
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT