Malappuram

കൊല്ലപ്പെട്ട നഗരസഭാ കൗണ്‍സിലര്‍ തലാപ്പില്‍ ജലീല്‍ എന്ന കുഞ്ഞാന്റെ മൃതദേഹം ഖബറടക്കി

ഇന്ന് വൈകീട്ട് 3.00 മണിയോടെ മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് സംസ്‌കാരം നടന്നത്.

കൊല്ലപ്പെട്ട നഗരസഭാ കൗണ്‍സിലര്‍ തലാപ്പില്‍ ജലീല്‍ എന്ന കുഞ്ഞാന്റെ മൃതദേഹം ഖബറടക്കി
X

മഞ്ചേരി: കൊല്ലപ്പെട്ട നഗരസഭാ കൗണ്‍സിലര്‍ തലാപ്പില്‍ ജലീല്‍ എന്ന കുഞ്ഞാന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ഇന്ന് വൈകീട്ട് 3.00 മണിയോടെ മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് സംസ്‌കാരം നടന്നത്.

മഞ്ചേരി കിഴക്കേത്തല 16ാം വാര്‍ഡിലെ മുസ്‌ലിം ലീഗ് കൗണ്‍സിലറായ കുഞ്ഞാനെ വാഹന പാര്‍ക്കിങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് ആക്രമിസംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നൂ.

ചൊവ്വാഴ്ച രാത്രി ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ കുഞ്ഞാനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മഞ്ചേരി കുട്ടിപ്പാറയില്‍ വച്ച് രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ ആക്രമിസംഘം ക്രൂരമായി വെട്ടിയത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറിന് നേരെ ആക്രമണം നടത്തിയ സംഘം കുഞ്ഞാനെ വെട്ടീവീഴ്ത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

തലയ്ക്ക് മാരകമായി പരിക്കേറ്റ കുഞ്ഞാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ആക്രമണത്തിന് പിന്നിലുള്ള രണ്ടു പ്രതികളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മരണത്തില്‍ അനുശോചിച്ച് നഗരത്തില്‍ ഹര്‍ത്താലാചരിച്ചു. ഖബറടക്കത്തിന് ശേഷം മഞ്ചേരി സഭാഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ അഡ്വ. യു എ ലതീഫ് എംഎല്‍എ, മുന്‍ എംഎല്‍എ എം ഉമ്മര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുബൈദ, വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. ബീന, വല്ലാഞ്ചിറ മുഹമ്മദലി, വി പി ഫിറോസ് ബാബു, നിവില്‍ ഇബ്രാഹിം തുടങ്ങി വിവിധ തുറകളിലുള്ള പ്രമുഖര്‍ പങ്കെടുത്തു. ടൗണ്‍ഹാളില്‍ നടന്ന പൊതു ദര്‍ശനത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാന്‍ ആയിരങ്ങളാണ് എത്തിയത്.കൊല്ലപ്പെട്ട നഗരസഭാ കൗണ്‍സിലര്‍ തലാപ്പില്‍ ജലീല്‍ എന്ന കുഞ്ഞാന്റെ മൃതദേഹം ഖബറടക്കി

Next Story

RELATED STORIES

Share it