Malappuram

കെഎസ്ഇബിയുടെ പകല്‍കൊള്ള അവസാനിപ്പിക്കണം: എസ്ടിയു

കെഎസ്ഇബിയുടെ പകല്‍കൊള്ള അവസാനിപ്പിക്കണം: എസ്ടിയു
X

പെരിന്തല്‍മണ്ണ: കൊവിഡ് 19 മഹാരോഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ മറവില്‍ കേരളത്തിലെ സാധാരണക്കാരെയും തൊഴിലാളികളെയും ചൂഷണംചെയ്യുകയും മീറ്റര്‍ റീഡിങ് നടത്താതെ അമിതബില്ല് നല്‍കി പീഡിപ്പിക്കുകയും ചെയ്യുന്ന കെഎസ്ഇബിയുടെ നിലപാട് പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്ടിയു) പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ പെരിന്തല്‍മണ്ണ, താഴേക്കോട്, മേലാറ്റൂര്‍, പട്ടിക്കാട്, കട്ടുപ്പാറ എന്നീ ഓഫിസുകള്‍ക്ക് മുന്നില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു.

പെരിന്തല്‍മണ്ണ ഓഫിസിന് മുന്നില്‍ നടന്ന സമരം എസ്ടിയു ജില്ലാ ഉപാധ്യക്ഷന്‍ ഇ അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. താഴേക്കോട് ഓഫിസിന് മുന്നില്‍ നടന്ന സമരം പഞ്ചായത്ത് ഭരണസമിതി അധ്യക്ഷന്‍ എ കെ നാസര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കട്ടുപ്പാറ കെഎസ്ഇബിക്ക് മുന്നില്‍ നടന്ന സമരം മണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുസലാം ഉദ്ഘാടനം ചെയ്തു. പട്ടിക്കാട് ചുങ്കം ഓഫിസിനു മുന്നില്‍ നടന്ന സമരം മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് സൈദലവി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

മേലാറ്റൂര്‍ കെഎസ്ഇബിക്ക് മുന്നില്‍ നടന്ന സമരം മണ്ഡലം മുസ്‌ലിം ലീഗ് ഖജാഞ്ചി പി കെ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. നിത്യജീവിതത്തിന് പോലും വകയില്ലാത്ത ജോലിയോ കൂലിയോ ഇല്ലാത്ത പാവപ്പെട്ട ആളുകളെയും തൊഴിലാളികളെയും പകല്‍കൊള്ള നടത്തുന്ന കെഎസ്ഇബിയുടെ നടപടി പിന്‍വലിക്കണമെന്നും മുഴുവന്‍ ആളുകള്‍ക്കും അവരുടെ മീറ്റര്‍ റീഡിങ് നടത്തി അവരുടെ യഥാര്‍ഥ ബില്ല് നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എസ്ടിയു ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it