മലപ്പുറം ജില്ലയില്‍ ഞായറാഴ്ച കടുത്ത നിയന്ത്രണം
സംസ്ഥാനത്ത് ദിനംപ്രതി ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ലയായി മലപ്പുറം തുടരുന്ന സാഹച്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കലക്ടര്‍ ഉത്തരവിട്ടത്.

മലപ്പുറം: കൊവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ അടുത്ത ഞായറാഴ്ചയും കടുത്തനിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ദിനംപ്രതി ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ലയായി മലപ്പുറം തുടരുന്ന സാഹച്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കലക്ടര്‍ ഉത്തരവിട്ടത്.
പാല്‍, പത്രം, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തികള്‍, പെട്രോള്‍ പമ്പുകള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ (സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ), പാചക വാതക വിതരണം, ടെലികോം, മഴക്കാല പൂര്‍വ്വ അണ്‍ലോഡിങ് ജോലികള്‍, അന്തര്‍ജില്ലാ യാത്ര (പാസോടുകൂടിയത്), മരണനാന്തരചടങ്ങുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ എന്നിവ ഒഴികെയുള്ള യാതൊരു പ്രവര്‍ത്തികള്‍ക്കും അനുമതി ഉണ്ടായിരിക്കുന്നതല്ല.
ഹോട്ടലുകള്‍ ഹോം ഡെലിവറിക്കായി മാത്രം തുറന്ന് പ്രവര്‍ത്തിക്കാം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ 1897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, 2021 ലെ കേരള പകര്‍ച്ചവ്യാധി രോഗ ഓഡിനന്‍സ്, ദുരന്ത നിവരണ നിയമം 2005, ഐപിസി സെക്ഷന്‍ 188 എന്നിവ പ്രകാരം കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നാണ് കലക്ടറുടെ മുന്നറിയിപ്പ്.
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT