അന്തര്‍ സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ തട്ടിയെടുത്ത പ്രതി പിടിയില്‍
BY NSH20 Nov 2021 6:05 PM GMT

X
NSH20 Nov 2021 6:05 PM GMT
അരീക്കോട്: ജോലി വാഗ്ദാനം ചെയ്ത് അന്തര്‍ സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസിലെ പ്രതിയെ അരീക്കോട് പോലിസ് അറസ്റ്റുചെയ്തു. തൃപ്പനച്ചി മുത്തന്നൂര്‍ അന്നാരത്തൊടി അബ്ദുല്‍ മുനീറാ (35)ണ് അറസ്റ്റിലായത്. വെസ്റ്റ് ബംഗാളിലെ സോനകാലി അബ്ദുല്‍ ഖാസിംഖാന്റെ മൊബൈലാണ് തട്ടിയെടുത്തത്.
രാവിലെ ജോലി തേടിയിറങ്ങിയ തൊഴിലാളിയെ ബൈക്കില്‍ കയറ്റി അരീക്കോട്ടെ ബേക്കറിക്ക് സമീപം സാധനം വാങ്ങാനായി കടയിലേക്ക് അയച്ചു. ഈ സമയം ഫോണ്‍ ചെയ്യാനുണ്ടെന്ന വ്യാജേനെ മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തുകയായിരുന്നു. പിന്നീട് മഞ്ചേരിയിലെ കടയില്‍ ഇയാള്‍ മൊബൈല്‍ വിറ്റതായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി. തുടര്‍ന്നാണ് പോലിസ് പ്രതിയെ അറസ്റ്റുചെയ്തത്.
Next Story
RELATED STORIES
പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT'ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി...
26 Jan 2023 8:13 AM GMTചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് തിരുത്തി; 'പത്താന്' സിനിമക്കെതിരേ ഇനി ...
26 Jan 2023 6:43 AM GMT