Malappuram

ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രി ആന്റ് റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങി

ചാവക്കാട് മുതല്‍ കടലുണ്ടി വരെയുള്ള തീരമേഖലയുടെ ആരോഗ്യ സുരക്ഷ കൂടിയാണ് ശിഹാബ് തങ്ങള്‍ ആശുപത്രിയിലൂടെ പൂര്‍ത്തിയാകുന്നത്.

ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രി ആന്റ് റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങി
X

മലപ്പുറം: തീരമേഖലയുടെ ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരമായി ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രി ആന്റ് റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങി. ചാവക്കാട് മുതല്‍ കടലുണ്ടി വരെയുള്ള തീരമേഖലയുടെ ആരോഗ്യ സുരക്ഷ കൂടിയാണ് ശിഹാബ് തങ്ങള്‍ ആശുപത്രിയിലൂടെ പൂര്‍ത്തിയാകുന്നത്. നിലവില്‍ തീരമേഖലയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രിയുടെ കുറവാണ് നികത്തപ്പെടുന്നത്. ജനകീയ പങ്കാളിത്തത്തില്‍ നിര്‍മിക്കുന്ന ജില്ലയിലെ തന്നെ ഏറ്റവും വലിയ ഹോസ്പിറ്റലാണ് ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രി.

തിരൂര്‍ തുഞ്ചന്‍ പറമ്പിനടുത്ത് എട്ടിരിക്കടവില്‍ മനോഹരമായ തിരൂര്‍ പുഴയുടെ തീരത്താണ് ആശുപത്രി. ആദ്യഘട്ടത്തില്‍ 200 ബെഡുകളോടെ തുടങ്ങുന്ന ആശുപത്രി തുടര്‍ന്ന് 500 ബെഡുകളോടെ സൗകര്യം വിപുലീകരിക്കുമെന്ന് ആശുപത്രി ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു. രാജ്യത്തെ തന്നെ മികച്ച ഡോക്ടര്‍മാരുടെ സംഘമാണ് ആശുപത്രിയെ നയിക്കുക. ഒപ്പം വിദേശ യൂണിവേഴ്‌സിറ്റികളില്‍ നിന്നള്ള വിദഗ്ദ ഡോക്ടര്‍മാരും ആശുപത്രിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം, തൃശൂര്‍ ജില്ലകളുടെ തീരമേഖലയ്ക്കാകെ ഗുണകരമാകുമെന്നതാണ് ആശുപത്രിയുടെ പ്രസക്തി. നിലവില്‍ ചാവക്കാടിനും കടലുണ്ടിയ്ക്കുമിടയില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുള്ള ആശുപത്രികളില്ല. ജനകീയ പങ്കാളിത്തത്തോടെ സഹകരണ മേഖലയില്‍ തുടങ്ങിയതു കൊണ്ടു തന്നെ മറ്റ് സ്വകാര്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളേക്കാള്‍ താരതമ്യേന ചികിത്സാ ചെലവു കുറവാകുമെന്നും വൈസ് ചെയര്‍മാന്‍ കീഴേടത്തില്‍ ഇബ്രാഹിം ഹാജി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള മുറികളാണുള്ളത്. ഡീലക്‌സ് എക്‌സിക്യുട്ടിവ് റൂംസ്, സിംഗിള്‍ ഡീലക്‌സ് റൂംസ്, സിംഗിള്‍ റൂംസ്, ജനറല്‍ വാര്‍ഡ് എന്നിങ്ങനെ പൂര്‍ണമായും ശീതികരിച്ച ആശുപത്രിയാണിത്. നാല് ഓപ്പറേഷന്‍ തിയെറ്ററുകള്‍, ട്രോമാകെയര്‍ സംവിധാനം, എമന്‍ജന്‍സി മെഡിസിന്‍ (തീവ്രപരിചരണവിഭാഗം), പാത്തോളജി, ഗൈനക്കോളജി, അത്യാധുനിക സംവിധാനങ്ങളോടെയുള്ള റേഡിയോളജി വിഭാഗം, നവീന സൗകര്യങ്ങളോടെയുള്ള ശിശുരോഗവിഭാഗം, മികച്ച ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ഓര്‍ത്തോ വിഭാഗം എന്നിവയും ആശുപത്രിയില്‍ സ്ജ്ജീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it