എസ്ഡിപിഐ ഓഫിസ് ഉദ്ഘാടനം ചൈതു

എസ്ഡിപിഐ പാവിട്ടപുറം ബ്രാഞ്ച് കമ്മറ്റി ഓഫിസ് പാര്‍ട്ടി എടപ്പാള്‍ മേഖല പ്രസിഡണ്ട് മരക്കാര്‍ ഹാജി ഉദ്ഘാടനം ചെയ്തു.

എസ്ഡിപിഐ ഓഫിസ് ഉദ്ഘാടനം ചൈതു

മലപ്പുറം: എസ്ഡിപിഐ പാവിട്ടപുറം ബ്രാഞ്ച് കമ്മറ്റി ഓഫിസ് പാര്‍ട്ടി എടപ്പാള്‍ മേഖല പ്രസിഡണ്ട് മരക്കാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ യുവതലമുറയെ നാടിന് ഗുണപരമാവുന്ന രീതിയില്‍ മുന്നോട്ട് കൊണ്ടുപോവാന്‍ ഈ ഓഫിസിനും ബ്രാഞ്ച് കമ്മറ്റിക്കും കഴിയട്ടേ എന്നും ഓഫീസ് ഒരു ജന സേവന കേന്ദ്രമാക്കാന്‍ ശ്രദ്ധിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് ബ്രാഞ്ച് ട്രഷറര്‍ അശ്‌റഫ് പാവിട്ടപുറം സ്വാഗതം പറഞ്ഞ ചടങ്ങില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് റഷീദ് പെരുമുക്ക് അധ്യക്ഷനായിരുന്നു. ചടങ്ങില്‍ മേഖല ട്രഷറര്‍ എ എം സുബൈര്‍ ചങ്ങരംകുളം, മേഖല വൈസ് പ്രസിഡണ്ട് ഹസ്സന്‍ ചിയ്യാനൂര്‍, പഞ്ചായത്ത് ഭാരവാഹികളായ കരീം ആലംകോട്, റഷീദ് കാഞ്ഞിയൂര്‍, ഹസീബ് കോക്കൂര്‍, മന്‍സൂര്‍ കഴിക്കര സംസാരിച്ചു.

RELATED STORIES

Share it
Top