Malappuram

മഞ്ചേരി മെഡിക്കല്‍ കോളജില്‍ രോഗികളുടെ തിരക്ക്; നിയന്ത്രിക്കാന്‍ സൗകര്യമൊരുക്കാതെ ആശുപത്രി അധികൃതര്‍

പകര്‍ച്ചവ്യാധികള്‍ വ്യാപകമായ സാഹചര്യത്തില്‍ ഇടകലര്‍ന്ന തിരക്ക് രോഗവ്യാപനത്തിന് കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ രോഗികളുടെ തിരക്ക്; നിയന്ത്രിക്കാന്‍ സൗകര്യമൊരുക്കാതെ ആശുപത്രി അധികൃതര്‍
X

മഞ്ചേരി: പനിയുള്‍പ്പടെ പകര്‍ച്ചവ്യാധികളുമായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയ്‌ക്കെത്തുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. പ്രതിദിനം നിരവധി രോഗികള്‍ ഒപിയില്‍ പരിശോധനയ്ക്ക് എത്തുന്നുവെങ്കിലും തിരക്ക് കുറയ്ക്കാന്‍ സൗകര്യമില്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഒപി പരിശോധന നടക്കുന്നിടത്ത് വന്‍തിരക്കാണ്.

പകര്‍ച്ചവ്യാധികള്‍ വ്യാപകമായ സാഹചര്യത്തില്‍ ഇടകലര്‍ന്ന തിരക്ക് രോഗവ്യാപനത്തിന് കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആയിരക്കണക്കിന് രോഗികളും അവരുടെ കൂടെ എത്തുന്നവര്‍ക്കും പരിമിതമായ ശുചിത്വമുറിയാണ് മെഡിക്കല്‍ കോളജ് ഒപിയിലുള്ളത്. സ്ത്രീകള്‍ക്ക് മൂന്ന് ശുചിത്വമുറി മാത്രമാണുള്ളത്. നീണ്ട ക്യൂവാണ് ഇവിടെ അനുഭവപ്പെടുന്നത്. പകര്‍ച്ചവ്യാധി വ്യാപകമായ സാഹചര്യത്തില്‍ ഒപി പരിശോധനയ്ക്ക് പ്രത്യേക സൗകര്യമൊരുക്കി തിരക്കുകുറയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Next Story

RELATED STORIES

Share it