മൂന്നര പതിറ്റാണ്ട് നീണ്ട റോഡ് തര്‍ക്കത്തിനു വിരാമം
തിരൂരങ്ങാടി: മൂന്നര പതിറ്റാണ്ട് കാലത്തെ തര്‍ക്കത്തിന് വിരാമമിട്ട് വെന്നിയൂര്‍ വാളക്കുളം റോഡിലെ തര്‍ക്കത്തിന് പരിഹാരമായി. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാനിദ്ധ്യത്തില്‍ പാണക്കാട് നടന്ന ചര്‍ച്ചയിലാണ് തര്‍ക്കത്തിന് പരിഹാരമായത്. കോഴിക്കല്‍ കുഞ്ഞു ഹാജിയുടെ മക്കളായ മൊയ്തീന്‍ എന്ന കുഞ്ഞാപ്പു, മുത്തു, മന്‍സൂര്‍ എന്നിവര്‍ റോഡിനായി 14 അടി സ്ഥലം വിട്ട് നല്‍കാന്‍ സമ്മതമറിയിച്ചതോടെയാണ് തര്‍ക്കത്തിന് പരിഹാരമായത്.
വെന്നിയൂര്‍ ടൗണില്‍ നിന്നും വാളക്കുളത്തേക്ക് പാറത്ത് കൂടിയുള്ള റോഡില്‍ 1985ലാണ് തര്‍ക്കം ഉടലെടുത്തത്. ഇവിടെ കെട്ടിട നിര്‍മാണം പുരോഗമിക്കുന്നതിനിടെ ഇരുവിഭാഗമായി ചേര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് മുതല്‍ കോടതികളില്‍ നടക്കുന്ന കേസ് ഇപ്പോള്‍ ഹൈക്കോടതിയില്‍ എത്തി നില്‍ക്കുകയായിരുന്നു. ഈ കേസ് പിന്‍വലിച്ചാണ് പാണക്കാട് വച്ച് ചര്‍ച്ചക്ക് ഇരുവിഭാഗവും തയ്യാറായത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞീതു ഹാജി വിട്ട് നല്‍കിയ മൂന്ന് സെന്റ് സ്ഥലത്ത് ഇന്ന് പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടമായ മുസ്‌ലംലീഗ് ഓഫിസും റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു നല്‍കാന്‍ തങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ വെന്നിയൂര്‍ ടൗണ്‍ കമ്മിറ്റി ഓഫിസ് റോഡ് വികസനത്തിന് വിട്ട് നല്‍കാന്‍ കമ്മിറ്റിയും സമ്മതം അറിയിച്ചു. ഇതോടെയാണ് മൂന്നര പതിറ്റാണ്ടായി നിന്നിരുന്ന തര്‍ക്കത്തിന് പരിഹാരമായത്.
പാണക്കാട് നടന്ന ചര്‍ച്ചയില്‍ പികെ അബ്ദുറബ്ബ് എംഎല്‍എ, പി ഉബൈദുള്ള എംഎല്‍എ, പിഐ അഹമ്മദ് ഹാജി, കെപി മുഹമ്മദ് കുട്ടി, സി കുഞ്ഞന്‍ ഹാജി, തെന്നല പഞ്ചായത്ത് പ്രസിഡന്റ് എംപി കുഞ്ഞിമൊയ്തീന്‍, വാര്‍ഡ് കൗണ്‍സിലര്‍ എംപി ഹംസ, വിഎം മജീദ്, യുകെ മുസ്തഫ മാസ്റ്റര്‍, എവി ബഷീര്‍, കെടി മൂസ, എം സിദ്ധീഖ്, കെപി അന്‍വര്‍ സംബന്ധിച്ചു.
RELATED STORIES
വാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്...
31 Dec 2022 1:01 PM GMT'നിങ്ങള് കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ...
18 Dec 2022 2:36 AM GMT'ഞാന് ഡോക്ടര് പണി നിര്ത്തുന്നു ഈ രാജ്യം വിടുകയാണ്...'!;...
25 Nov 2022 6:41 AM GMTഭരണഘടനയും സുപ്രിംകോടതിയുമൊക്കെ ഇപ്പോഴും രാജ്യത്തുണ്ടെന്ന് ഗവര്ണറെ...
17 Oct 2022 9:51 AM GMTഇ ഡിയുടെ സമന്സ് സ്റ്റേ ചെയ്ത നടപടി...
10 Oct 2022 11:20 AM GMT