Malappuram

ട്രാഫിക് ഗാര്‍ഡ് അസോസിയേഷന് വേണ്ടി പിസിസി അനുവദിക്കാന്‍ അരീക്കോട് പോലിസ് സ്റ്റേഷനില്‍ തടസം

കേന്ദ്ര സര്‍ക്കാറിന്റെ നീതി അയോഗിന് കീഴില്‍ രജിസ്ടര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന 'സംഘടനയാണ് ട്രാഫിക് ഗാര്‍ഡ് അസോഷിയേഷന്‍.

ട്രാഫിക് ഗാര്‍ഡ് അസോസിയേഷന് വേണ്ടി പിസിസി അനുവദിക്കാന്‍ അരീക്കോട് പോലിസ് സ്റ്റേഷനില്‍ തടസം
X

മലപ്പുറം: ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ വിവിധ പഞ്ചായത്തുകളില്‍ വളണ്ടിയര്‍മാരെ ഒരുക്കുന്നതിന് ഐഡി കാര്‍ഡ് നല്‍കുന്നതിനാവശ്യമായ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു നല്‍കാന്‍ ചെന്ന അപേക്ഷകരെ മടക്കിയതായി പരാതി.

അരീക്കോട് പോലിസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരാണ് അപേക്ഷകരെ മടക്കിയത്. ട്രാഫിക് ഗാര്‍ഡ് അസോ ഷിയേഷന്റെ ആധികാരികത ബോധ്യപ്പെടുത്താതെ പിസിസി അനുവദിക്കില്ല എന്ന നിലപാടില്‍ നിരവധി അപേക്ഷകരെ മടക്കിയയച്ചതാണ് വിവരം. കേന്ദ്ര സര്‍ക്കാറിന്റെ നീതി അയോഗിന് കീഴില്‍ രജിസ്ടര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന 'സംഘടനയാണ് ട്രാഫിക് ഗാര്‍ഡ് അസോഷിയേഷന്‍. ഭാരവാഹികള്‍ സ്റ്റേഷനില്‍ അറിയിച്ചിട്ടും പോലിസ് അവഗണിച്ചത് വിവാദമായിരിക്കയാണ്. അപേക്ഷകന്റെ പേരില്‍ പോലിസ് കേസ് ഇല്ല എന്ന് അറിയിപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിലവില്‍ സാങ്കേതിക തടസമില്ല. പൗരന്റെ അവകാശത്തെ സാങ്കേതിക തടസം പറഞ്ഞ് നിഷേധിക്കുന്നത് മൗലികാവകാശങ്ങള്‍ മേലുള്ള കടന്നുകയറ്റവും ഭരണഘടനാ ലംഘനവുമാണ്. സന്നദ്ധ പ്രവര്‍ത്തകര്‍ ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ ട്രാഫിക് ഗാര്‍ഡ് അസോസിയേഷന്റെ ഐഡി ലഭിക്കുന്നതിനാണ് പിസിസി ആവശ്യപ്പെട്ടതെന്നും അപേക്ഷകര്‍ അറിയിച്ചു. നിലവില്‍ മഞ്ചേരി മലപ്പുറം ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ ട്രാഫിക് വളണ്ടിയര്‍മാരായി ട്രാഫിക് ഗാര്‍ഡ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.




Next Story

RELATED STORIES

Share it