തീരദേശ പ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരം കാണണം: എസ് ഡി പി ഐ

പൊന്നാനി: തീരദേശത്തെ ജനങ്ങള്ക്ക് വേണ്ടി മുതലകണ്ണീരൊഒഴുക്കി പടപുറപ്പാട് നടത്തുന്ന പ്രതിപക്ഷവും ക്രിയാത്മക നടപടി സ്വീകരിക്കാതെ മൗനം പാലിക്കുന്ന ഭരണപക്ഷവും കടലിന്റെ മക്കളെ തുടര്ച്ചയായി വഞ്ചിക്കുകയാണെന്ന് എസ് ഡിപിഐ പൊന്നാനി മുനിസിപ്പല് കമ്മിറ്റി യോഗം അഭിപ്രായപെട്ടു. കാലങ്ങളായി മാറി മാറി ഭരിച്ചിട്ടും നിര്ധനരായ മല്സ്യത്തൊഴിലാളികള് അനുഭവിക്കുന്ന ദുരിതങ്ങള്ക്ക് അറുതി വരുത്തുന്നതിന് മുതിരാതെ ആരോപണ പ്രത്യാരോപണങ്ങളില് മുഴുകി നാളുകള് നീക്കുന്ന കാപട്യരാഷ്ട്രീയത്തെ തിരിച്ചറിയാന് ജനങ്ങള് തയ്യാറാവണമെന്നും കടലോര മേഖലയിലെ പ്രശനങ്ങള് ഉടന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റ ഭാഗമായി ജൂലൈ മൂന്നിനു രാവിലെ 10ന് പൊന്നാനി താലൂക്ക് ഓഫിസ് മാര്ച്ച് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു
മണ്ഡലം സെക്രട്ടറി റെജീഷ് അത്താണി ഉദ്ഘാടനം ചെയ്തു. എസ് ഡി പി ഐ മുനിസിപ്പല് പ്രസിഡന്റ് ഹംസ ചുങ്കത്ത് അധ്യക്ഷത വഹിച്ചു. ഫത്താഹ് മാസ്റ്റര്, അഷ്റഫ് ഗുരുക്കള്, ഹാരിസ്, അസ്ലം മൂച്ചിക്കല് സംസാരിച്ചു.
Permanent solutions to coastal problems: SDPI
RELATED STORIES
പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMTഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്കിലെ റിപ്പബ്ലിക് ദിന ആശംസയിൽ സവർക്കറുടെ...
27 Jan 2023 2:38 AM GMTഓഹരി വിപണിയിലെ തിരിച്ചടിക്കിടെ അദാനി എന്റെർപ്രൈസസിന്റെ തുടർ ഓഹരി...
27 Jan 2023 2:05 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMT'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMTവൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത കേസ്; കൗൺസിലറെ...
26 Jan 2023 3:01 PM GMT