പെരിന്തല്‍മണ്ണ വികസന സെമിനാര്‍: 15.93 കോടിയുടെ പദ്ധതിക്ക് രൂപം നല്കി
ഓരോ വര്‍ഷവും സംയോജനമില്ലാത്തതും പരസ്പര ബന്ധമില്ലാത്തതുമായ പദ്ധതികളും പ്രഖ്യാപനങ്ങളും നടത്തുകയെന്നതിനപ്പുറം ക്രമബന്ധിതവും സുസ്ഥിരവുമായ വികസന തുടര്‍ച്ചക്കാണ് പദ്ധതിയില്‍ ഊന്നല്‍.

പെരിന്തല്‍മണ്ണ: നഗരസഭയുടെ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 15.93 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് നഗരസഭ വികസന സെമിനാറില്‍ രൂപം നല്കി. 13ാം പഞ്ചവല്‍സര പദ്ധതി വികസനരേഖ തയ്യാറാക്കുന്ന ഘട്ടത്തില്‍ വിഭാവനം ചെയ്ത സുസ്ഥിര വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ഈ പദ്ധതിക്കാലത്ത് നഗരസഭ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഉല്പാദനമേഖലയുടെ സ്ഥായിയായ വളര്‍ച്ച, പരിസ്ഥിതി പ്രകൃതി ആവാസവ്യവസ്ഥ എന്നിവയുടെ സംരക്ഷണം, മാനവവിഭവശേഷിയുടെ സമ്പൂര്‍ണ വികസനം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സാമൂഹ്യസുരക്ഷ, അടിസ്ഥാന സൗകര്യങ്ങളുടെ സമ്പൂര്‍ണ നവീകരണം എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി തയ്യാറാക്കിട്ടുള്ളത്.

2016ല്‍ 13ാം പഞ്ചവല്‍സര പദ്ധതിയോടൊപ്പം ആരംഭിച്ച രജതജൂബിലി മിഷന് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പ്രത്യേക ലക്ഷ്യംവച്ചുള്ളത് കൂടിയാണ് പദ്ധതി നിര്‍ദേശം. ഓരോ വര്‍ഷവും സംയോജനമില്ലാത്തതും പരസ്പര ബന്ധമില്ലാത്തതുമായ പദ്ധതികളും പ്രഖ്യാപനങ്ങളും നടത്തുകയെന്നതിനപ്പുറം ക്രമബന്ധിതവും സുസ്ഥിരവുമായ വികസന തുടര്‍ച്ചക്കാണ് പദ്ധതിയില്‍ ഊന്നല്‍. ജനകീയാസൂത്രണ പദ്ധതി വിഹിതം 4.68 കോടി, 14ാം ധനകാര്യ ക്കമ്മീഷന്‍ വിഹിതം 64.63 കോടി മെയിന്റനന്‍സ് ഗ്രാന്റ് 1.22 കോടി, റോഡ് മെയിന്റനന്‍സ് 1.44 കോടി, പട്ടികജാതി വിഹിതം 2.08 കോടി, പട്ടികവര്‍ഗ വിഹിതം 0.33 കോടി എന്നിങ്ങനെയാണ് വിവിധ വിഹിതങ്ങള്‍ ചേര്‍ത്താണ് 15.93 കോടിയുടെ മൊത്തം പദ്ധതി വിഹിതം നഗരസഭക്ക് സര്‍ക്കാര്‍ അനുവദിച്ചുനല്കിട്ടുള്ളത്.
ഈ വിഹിതം പൊതുഭരണം, സേവനം കാര്യക്ഷമമാക്കല്‍- 56 ലക്ഷം, കൃഷി ജലസംരക്ഷണം- 50 ലക്ഷം, മൃഗസംരക്ഷണം, ക്ഷീരവികസനം- 8.50 ലക്ഷം, ചെറുകിടസംരംഭം- 0.25 ലക്ഷം, ദാരിദ്ര്യലഘൂകരണം- 2.85 കോടി, സാമൂഹ്യനീതി, വയോജനക്ഷേമം വനിത, കുട്ടികള്‍- 1.66 കോടി, പട്ടികജാതി വികസനം- 30 ലക്ഷം, ആരോഗ്യം- 35 ലക്ഷം, ശുചിത്വം മാലിന്യസംസ്കരണം- 80 ലക്ഷം, വിദ്യാഭ്യാസം കലാസംസ്കാരം, യുവജനക്ഷേമം- 1-81 കോടി, കുടിവെള്ളം, മരാമത്ത്, നഗരാസൂത്രണം- 6.22 കോടി എന്നിങ്ങനെയാണ് 2020-21 വാര്‍ഷിക പദ്ധതിയില്‍ വിവിധ മേഖലയ്ക്കായി വകയിരുത്തിട്ടുള്ളത്. വികസന സെമിനാര്‍ നഗരസഭാ ചെയര്മാന് എം മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍പേഴ്സണ്‍ നിഷി അനില്‍ രാജ് അധ്യക്ഷയായി. ആസൂത്രണ സമിതി വൈസ് ചെയര്മാന് എം കെ ശ്രീധരന് പദ്ധതി വിശദീകരിച്ചു. പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്, സെക്രട്ടറി എസ് അബ്ദുല്‍ സജിം, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് കെ സി മൊയ്തീന്‍കുട്ടി, പ്ലാന്‍ ക്ലര്‍ക്ക് എം പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
RELATED STORIES
സി എൻ അഹ്മദ് മൗലവി എൻഡോവ്മെന്റ് അവാർഡ് ജനുവരി 31ന്
27 Jan 2023 6:00 AM GMTബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു
27 Jan 2023 5:38 AM GMTയുഎസിൽ പോലിസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
27 Jan 2023 5:07 AM GMTപോലിസിനെതിരേ ആത്മഹത്യാകുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ...
27 Jan 2023 4:40 AM GMTപൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMTഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്കിലെ റിപ്പബ്ലിക് ദിന ആശംസയിൽ സവർക്കറുടെ...
27 Jan 2023 2:38 AM GMT