Malappuram

പെരിന്തല്‍മണ്ണയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു

പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ ആര്‍എസ് വെജിറ്റബിള്‍സ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ഇന്ന് വൈകിട്ട് ആറുമണിയോടെ തകര്‍ന്നു വീണത്.

പെരിന്തല്‍മണ്ണയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു
X

പെരിന്തല്‍മണ്ണ: തിരക്കേറിയ നഗരത്തിലെ പഴയ കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ക്ക് പരിക്ക്. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ ആര്‍എസ് വെജിറ്റബിള്‍സ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ഇന്ന് വൈകിട്ട് ആറുമണിയോടെ തകര്‍ന്നു വീണത്. തകര്‍ന്നു വീണ കെട്ടിടത്തിലെ പച്ചക്കറിക്കടയില്‍ ഉണ്ടായിരുന്ന, പരിക്കുപറ്റിയ പച്ചീരി ബക്കര്‍ എന്നയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ പുത്തനങ്ങാടി സ്വദേശിയാണ്.

മേല്‍ഭാഗം മുഴുവനായി ഇടിഞ്ഞു വീണ കെട്ടിടത്തില്‍ കൂടുതല്‍പേരില്ലാത്തത് അപകടത്തിന്റെ ആഴം കുറച്ചു. അപകടത്തെ തുടര്‍ന്ന് പോലിസ്, ഫയര്‍ ഫോഴ്‌സ്, കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി.

Next Story

RELATED STORIES

Share it