പരപ്പനങ്ങാടി റോഡ് തകര്‍ച്ച: എസ്ഡിപിഐ റോഡ് ഉപരോധിച്ചു
പരപ്പനങ്ങാടി: കടലുണ്ടി-പരപ്പനങ്ങാടി റോഡിന്റെ തകര്‍ച്ചക്കെതിരേ എസ്ഡിപിഐ റോഡ് ഉപരോധിച്ചു. വര്‍ഷങ്ങളായി പരപ്പനങ്ങാടി മുതല്‍ കടലുണ്ടി വരെയുള്ള റോഡ് പൂര്‍ണ്ണമായി കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത രീതിയിലേക്ക് മാറിയിട്ടും, നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും നിര്‍മാണ പ്രവര്‍ത്തി നടത്താത്ത അധികൃതരുടെ നടപടിക്കെതിരെയാണ് പരപ്പനങ്ങാടി മുന്‍സിപ്പല്‍ എസ്ഡിപിഐ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ചെട്ടിപ്പടിയില്‍ റോഡ് ഉപരോധിച്ചത്. റോഡിലെ വലിയ ഗര്‍ത്തങ്ങള്‍ കാരണം നിരവധി പേരാണ് ഇവിടെ അപകടത്തില്‍ പെടുന്നത്. മൂന്ന് പേർ മരിച്ചിട്ടും റോഡിലെ കുഴിയടക്കാന്‍ പോലും തയ്യാറായിട്ടില്ല. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ ഉപരോധത്തിന് പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് കെ, മണ്ഡലം നേതാക്കളായ യാസര്‍ അറഫാത്ത്, ഉമ്മര്‍ വി പി, നൗഫല്‍ സിപി, ഇസ്ഹാഖ് നേതൃത്വം നല്‍കി.
RELATED STORIES
തിയ്യതി നോക്കി ഇനി മെസേജ് തിരയാം... പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
26 Jan 2023 7:33 AM GMTസ്കൂള്‍ ബസ്സുകള്‍ ട്രാക്ക് ചെയ്യുന്നതിന് 'വിദ്യാ വാഹന്‍' മൊബൈല്‍...
4 Jan 2023 5:45 AM GMTഅയച്ച സന്ദേശം തിരുത്തണോ ? ഇതാ വരുന്നു വാട്സ് ആപ്പില്‍ പുതിയ ഫീച്ചര്‍
19 Sep 2022 10:51 AM GMTഎസ്ബിഐ ബാങ്കിങ് സേവനങ്ങള്‍ ഇനി വാട്സ് ആപ്പിലും; രജിസ്റ്റര്‍...
29 Aug 2022 7:48 AM GMTഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ ? ഉടന്‍ ഡിലീറ്റ് ചെയ്യുക !...
20 Aug 2022 6:11 AM GMTയൂ ട്യൂബ് സ്ട്രീമിങ് വീഡിയോ പ്ലാറ്റ്ഫോം രംഗത്തേക്ക്
13 Aug 2022 4:24 AM GMT