വീടിനുള്ളില്‍ വൃദ്ധന്‍ മരിച്ച നിലയില്‍
BY BSR5 Feb 2020 6:07 PM GMT

X
BSR5 Feb 2020 6:07 PM GMT
പരപ്പനങ്ങാടി: കൊടപ്പാളിയിലെ പുത്തല്‍വീട്ടില്‍ ഷണ്‍മുഖനെ(65) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴുവര്‍ഷം മുമ്പ് ഭാര്യയും മൂന്ന് മക്കളും ഇദ്ദേഹത്തെ വിട്ട് വള്ളിക്കുന്നിലാണ് താമസം. അന്ന് മുതലേ വീട്ടില്‍ തനിച്ചാണ് താമസം. കഴിഞ്ഞ ഞായറാഴ്ച ഇയാളെ പരിസരവാസികള്‍ കണ്ടിരുന്നു. പിന്നീട്കാണാതായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി 7.30ന് അടുത്തുള്ള ബന്ധുക്കള്‍ വീട്ടില്‍ ചെന്നപ്പോള്‍ വീട് അകത്ത് കുറ്റിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പരപ്പനങ്ങാടി പോലിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി. വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ മരിച്ച് കിടക്കുന്ന നിലയിലാണു കണ്ടെത്തിയത്. മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ വ്യാഴാഴ്ച നടത്തുമെന്ന് പോലിസ് അറിയിച്ചു. ഭാര്യ: മൃദുല. മക്കള്‍: തുഷാര, ഷിജിന, മനു പ്രസാദ്.
Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT