കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി നിര്യാതനായി
തിരൂര്‍ക്കാട് എഎംഎച്ച്എസിലെ മുന്‍ അധ്യാപകനും മുന്‍ പിഎസ്സി മെമ്പറും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ഖജാഞ്ചിയും കുളത്തുര്‍ ടി മുഹമ്മദ് മൗലവി നിര്യാതനായി. ഇന്ന് രാവിലെ 5.25നായിരുന്നു അന്ത്യം.
BY APH21 March 2019 2:53 AM GMT
![കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി നിര്യാതനായി കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി നിര്യാതനായി](https://www.thejasnews.com/h-upload/2019/03/21/kolathur-obit.jpg)
X
APH21 March 2019 2:53 AM GMT
പെരിന്തല്‍മണ്ണ: തിരൂര്‍ക്കാട് എഎംഎച്ച്എസിലെ മുന്‍ അധ്യാപകനും മുന്‍ പിഎസ്സി മെമ്പറും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ഖജാഞ്ചിയും കുളത്തുര്‍ ടി മുഹമ്മദ് മൗലവി നിര്യാതനായി. ഇന്ന് രാവിലെ 5.25നായിരുന്നു അന്ത്യം. 1964 മുതല്‍ തിരൂര്‍ക്കാട് എഎംഎച്ച് ഹൈസ്കൂളില്‍ അറബി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 1990 മുതല്‍ 1994 വരെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റായിരുന്നു. പിഎസ്സിയുടെ ചരിത്രത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള നാലില്‍ ഒരാളും പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്നുള്ള ആദ്യത്തെ മെമ്പറും മൗലവിയായിരുന്നു.
1980 ജൂലൈ 30 നു മലപ്പുറത്ത് നടന്ന അറബി ഭാഷാ സമരത്തില്‍ നിര്‍ണായക സ്ഥാനം മൗലവിക്കുണ്ട്. അധ്യാപക പ്രതിനിധിയായി ഭരണാധികരികളോട് നിരന്തര ചര്‍ച്ചകള്‍ക്കും മറ്റും നേത്യത്വം നല്‍കിയിരുന്നത് മൗലവിയായിരുന്നു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT