വനിതാ ദിനാചരണവും നിയമ ബോധവല്‍ക്കരണ ക്ലാസും നടത്തി

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പ്രതിനിധി അഡ്വ. പ്രീതി ശിവരാമന്‍ ക്ലാസെടുത്തു

വനിതാ ദിനാചരണവും നിയമ ബോധവല്‍ക്കരണ ക്ലാസും നടത്തി

മലപ്പുറം: അന്താരാഷ്ട്ര വനിതാ ദിനാചരണത്തില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി വനിതാ ദിനാചരണവും നിയമ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. 'വേണ്ടാ നമുക്കിനി ഇരകള്‍, വീഴരുത് ഇനിയിവിടെ കണ്ണുനീര്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കപ്പെട്ട വനിതാ ദിനാചരണം എന്‍ഡബ്ല്യൂഎഫ് സംസ്ഥാന സമിതിയംഗം കെ ഷെരീഫ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പ്രതിനിധി അഡ്വ. പ്രീതി ശിവരാമന്‍ ക്ലാസെടുത്തു. എന്‍ഡബ്ല്യൂഎഫ് ജില്ലാ പ്രസിഡന്റ് എം സൗദ അധ്യക്ഷത വഹിച്ചു. കെ ഫാത്തിമ, മുനീറ, ഷഹ്ഫ ബത്തൂല്‍, ഫിദാ ഷെറിന്‍, സെലീന സംസാരിച്ചു. പ്രശസ്ത സാഹിത്യകാരി ഷെരീഫ മണ്ണിശ്ശേരി, ചിത്രകാരി അര്‍ഷിദ മൊറയൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

RELATED STORIES

Share it
Top