വിപിന്‍ റാവത്തിന്റെ വേര്‍പാടില്‍ ആദരാഞ്ജലി അര്‍പ്പിച്ച് എന്‍എസ്എസ് വളണ്ടിയര്‍മാര്‍

താനൂര്‍: സംയുക്ത സേനാ മേധാവി ജനറല്‍ വിപിന്‍ റാവത്തിന്റെയും അപകടത്തില്‍ മരണപ്പെട്ട മറ്റു യാത്രികരുടെയും വേര്‍പാടില്‍ വളവന്നൂര്‍ ബാഫഖി യത്തീംഖാന ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും അനുശോചനം രേഖപ്പെടുത്തി. അനുശോചനത്തിന്റെ ഭാഗമായി അധ്യാപകരും വളണ്ടിയര്‍മാരും കറുത്ത ബാഡ്ജ് അണിഞ്ഞു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് മൗന പ്രാര്‍ത്ഥനയും നടന്നു.
രാജ്യത്തിന് നഷ്ടമായത് വീരനായകനെയാണെന്നും സൈന്യത്തിന്റെ കരുത്തും പ്രഹരശേഷിയും ഉത്തരോത്തരം വര്‍ധിപ്പിക്കുന്നതിലും കാലാനുസൃതമായ നവീകരണത്തിലും റാവത്ത് നല്‍കിയ നേതൃത്വം ശ്ലാഘിക്കപ്പെട്ടതാണെന്നും യോഗം അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഐ പി പോക്കര്‍, പ്രോഗ്രാം ഓഫിസര്‍ സിദ്ദീഖ് കെ മൂന്നിയൂര്‍, എന്‍എസ്എസ് വളണ്ടീയര്‍മാരായ അബ്ദുല്‍ അഹദ്, കെ തെസ്‌രീഫ്, മുഹമ്മദ് സിനാന്‍, എം പി വന്ദന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT