മഞ്ചേരിയില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ രണ്ടുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
ചെരണി എളംകൂര്‍ റൂട്ടില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയിലെ ഡ്രൈവിങ് സീറ്റിലും പിന്‍സീറ്റിലുമായാണ് രണ്ടു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മലപ്പുറം: മഞ്ചേരിയില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ രണ്ടുപേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെരണി എളംകൂര്‍ റൂട്ടില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയിലെ ഡ്രൈവിങ് സീറ്റിലും പിന്‍സീറ്റിലുമായാണ് രണ്ടു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേരി തുറക്കല്‍ സ്വദേശി പൂളകുന്നന്‍ റിയാസ്(41), ഈരാറ്റുപേട്ട സ്വദേശി കല്ലുപുരയ്ക്കല്‍ റിയാസ്(33) എന്നിവരാണു മരിച്ചത്.
ഇയാള്‍ മഞ്ചേരി ചാരങ്കാവിലാണ് വിവാഹം കഴിച്ചത്. കെഎല്‍ 10 എഎം 7672 ഓട്ടോയിലാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാള്‍ ഡ്രൈവിങ് സീറ്റില്‍ നിന്നു പിന്നിലേക്ക് കൈകള്‍ തൂക്കിയിട്ട നിലയിലും മറ്റേയാള്‍ പിന്‍സീറ്റില്‍ കമിഴ്ന്നുറങ്ങുന്ന രീതിയിലുമാണ് കണ്ടെത്തിയത്. ഓട്ടോയില്‍ കുടിവെള്ളത്തിന്റെയും അടപ്പ് തുറയ്ക്കാത്ത ഒരു ശീതളപാനീയത്തിന്റെയും കുപ്പികള്‍ കണ്ടെടുത്തു. വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT