ക്ഷീര കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കണം: പി കെ ബഷീര്‍ എംഎല്‍എ

അരീക്കോട്: കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് പാല്‍ വിപണനം നടക്കുന്നില്ലെന്ന കാരണത്താല്‍ ചൊവ്വാഴ്ച മുതല്‍ മില്‍മ പാല്‍ സംഭരണം 40 ശതമാനം കുറച്ചത് പുനപ്പരിശോധിക്കണമെന്നും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും പി കെ ബഷീര്‍ എംഎല്‍എ ആവശ്യപ്പെട്ടു. മില്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ കൈകൊള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു.
അധികം വരുന്ന പാല്‍ കേരളത്തില്‍ തന്നെ സംസ്‌കരിച്ചു മറ്റു ഉല്‍പനങ്ങള്‍ ആക്കി തീര്‍ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുന്നതോടപ്പം ക്ഷീര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഏറനാട് മണ്ഡലത്തില്‍ മാത്രം 11 ക്ഷീരസംഘങ്ങള്‍ വഴിയാണ് പാല്‍ സംഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. ക്ഷീരസംഘങ്ങള്‍ പ്രതിദിനം സംഭരണത്തിന്റെ 60% പാല്‍ മാത്രമേ മില്‍മയിലേക്ക് അയയ്‌ക്കേണ്ടതുള്ളൂ എന്നും അധികമായി അയക്കുന്ന പാലിന് വില നല്‍കാന്‍ കഴിയില്ലെന്നുമാണ് മില്‍മ അറിയിച്ചിട്ടുള്ളത്.
ഇതോടെ വൈകുന്നേരങ്ങളിലെ പാല്‍ സംഭരണം എല്ലാ സംഘങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. പാല്‍ സംഭരണം പാതി നിര്‍ത്തിയതോടെ ബാങ്കില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്.
RELATED STORIES
'ഹിന്ദുവിന്റെ വിപരീതപദം മുസ്ലിം എന്ന് പഠിപ്പിക്കുന്നു',സംഘപരിവാര്‍...
26 Jan 2023 12:55 PM GMTമലബാര്‍ സമരനേതാക്കള്‍ സ്വാതന്ത്ര്യസമര സേനാനികളല്ല; നിലപാട്...
26 Jan 2023 6:12 AM GMTഇന്ന് റിപബ്ലിക് ദിനം; രാജ്യമെങ്ങും വിപുലമായ ആഘോഷപരിപാടികള്‍
26 Jan 2023 1:45 AM GMTവധശ്രമക്കേസ്: ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിനെതിരായ...
25 Jan 2023 6:46 AM GMTഗുജറാത്ത് വംശഹത്യയ്ക്കിടെ 17 മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത കേസ്: 22...
25 Jan 2023 5:06 AM GMTബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ജെഎന്‍യുവില്‍ കല്ലേറ്;...
25 Jan 2023 2:10 AM GMT