മരത്തില് കുടുങ്ങിയയാളെ സാഹസികമായി രക്ഷപ്പെടുത്തി

പെരിന്തല്മണ്ണ: മരത്തില് കുടുങ്ങിയയാളെ സാഹസികമായി രക്ഷപ്പെടുത്തി. മൂര്ക്കനാട് റോഡില് പഴങ്കളത്തില് സുരേഷിന്റെ വീട്ടുവളപ്പിലെ പ്ലാവില് ശിഖരങ്ങള് വെട്ടിമാറ്റാന് കയറിയ ഗൂഡലൂര്ദേവാല സ്വദേശി കൃഷ്ണ(48)നാണ് മരം വെട്ടുന്നതിനിടെ ഷോള്ഡറിലെ തോള്കുഴ തെറ്റി, കൈ ചലിപ്പിക്കാനാവാതെ ക്ഷീണിതനായി 25 അടിയോളം ഉയത്തില് കുടുങ്ങിയത്. തുടര്ന്ന് നാട്ടുകാര് കയര്കൊണ്ട് ബന്ധിച്ചു. സംഭവസ്ഥലത്ത് ഫയര് സ്റ്റേഷന് ഓഫിസര് സി ബാബുരാജിന്റെ നേതൃത്വത്തിലെത്തിയ പെരിന്തല്മണ്ണ നിലയത്തിലെ സീനിയര് ഫയര് ആന്റ് റെസ്ക്യൂ ഓഫിസര് വി അബ്ദുല് സലീം, ഫയര് ആന്റ് റെസ്ക്യൂ ഓഫിസര് പി ടി അനീഷ് എന്നിവര് ഏണി ഉപയോഗിച്ച് മരത്തില് കയറി കയര് കെട്ടി താഴെയിറക്കുകയും ഉടന് ആശുപത്രിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എഫ്ആര്ഒമാരായ നിയാസ്, മുജീബ് റഹ്മാന്, ഹോംഗാര്ഡ് ടോമി തോമസ്, ഗോപകുമാര്, സിവില് ഡിഫന്സ് വോളന്റിയര് മുസമ്മില് കുളത്തൂര് തുടങ്ങിയവരും നാട്ടുകാരും രക്ഷാപ്രവര്ത്തനത്തില് പങാകഌകളായി. എസ് ഐ മോഹന്ദാസിന്റെ നേതൃത്വത്തില് പോലിസും സംഭവസ്ഥലത്തെത്തിയിരുന്നു.
Man trapped in the tree was rescued by the adventurer
RELATED STORIES
ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു
27 Jan 2023 5:38 AM GMTയുഎസിൽ പോലിസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
27 Jan 2023 5:07 AM GMTപോലിസിനെതിരേ ആത്മഹത്യാകുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ...
27 Jan 2023 4:40 AM GMTപൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMTഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്കിലെ റിപ്പബ്ലിക് ദിന ആശംസയിൽ സവർക്കറുടെ...
27 Jan 2023 2:38 AM GMTഓഹരി വിപണിയിലെ തിരിച്ചടിക്കിടെ അദാനി എന്റെർപ്രൈസസിന്റെ തുടർ ഓഹരി...
27 Jan 2023 2:05 AM GMT