ഒരു കിലോയിലേറെ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

ഒരു കിലോയിലേറെ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: ഓണത്തോടനുബന്ധിച്ച് പ്രത്യേക കര്‍മപദ്ധതി പ്രകാരം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 1.210 കിലോഗ്രാം ഉണക്ക കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൊപ്പം സങ്കേതത്തില്‍ അലി (52) ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ, പുലാമന്തോള്‍, കൊളത്തൂര്‍, പാലൂര്‍ മേഖലകളില്‍ ഇയാള്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കഞ്ചാവ് വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന ബൈക്കും പിടികൂടി. പട്ടാമ്പി, പെരിന്തല്‍മണ്ണ പൊലിസ് എക്‌സൈസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉള്ളതായി അധികൃതര്‍ പറഞ്ഞു.


RELATED STORIES

Share it
Top