മലപ്പുറം ജില്ലാ കരാട്ടേ ചാംപ്യന്‍ഷിപ്പ് നവംബര്‍ 28നും ഡിസംബര്‍ 5നും

താനൂര്‍: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ ഒളിമ്പിക്ക് അസോസിയേഷന്റെയും അംഗീകാരത്തോടെ നടക്കുന്ന മലപ്പുറം ജില്ലാ കരാട്ടേ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 42ാമത് മലപ്പുറം ജില്ലാ കരാട്ടേ ചാംപ്യന്‍ഷിപ്പ് മല്‍സരം നവംബര്‍ 28നും ഡിസംബര്‍ 5നും താനൂര്‍ ദേവധാര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സീനിയര്‍, ജൂനിയര്‍ അണ്ടര്‍ 21 (ആണ്‍, പെണ്‍) എന്നീ വിഭാഗം നവംബര്‍ 28 നും സബ് ജൂനിയര്‍ കേഡറ്റ് ഡിസംബര്‍ 5നുമാണ് നടക്കുക.
അഞ്ച് വിഭാഗമായാണ് മല്‍സരം നടക്കുക. വിജയിക്കുന്നവരെ സ്റ്റേറ്റ് മല്‍സരത്തില്‍ പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികള്‍ താനൂര്‍ പ്രസ് റിപോര്‍ട്ടേഴ്‌സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പേര് രജിസ്റ്റര്‍ ചെയ്യാത്ത മല്‍സരാര്‍ഥികള്‍ 25ാം തിയ്യതി മൂന്ന് മണിക്കുള്ളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
അല്ലാത്ത പക്ഷം മല്‍സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതല്ലെന്നും മല്‍സരങ്ങള്‍ ഡബ്ല്യുയുകെഎഫ് നിയമാവലി പ്രകാരമാണ് നടക്കുന്നതെന്നും അറിയിച്ചിട്ടുണ്ട്. വിവരങ്ങള്‍ അറിയാന്‍ 9947503308 നമ്പറില്‍ ബന്ധപ്പെടണമെന്നും അറിയിച്ചു. പ്രസിഡന്റ് യു ശാന്തേഷ്, സെക്രട്ടറി കെ ചന്ദ്രന്‍, വൈസ് പ്രസിഡന്റ് ടി ഷാഫി, ജോയിന്റ് സെക്രട്ടറി പി ശിവാനന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
താമരശ്ശേരിയില്‍ ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്‍
6 Jun 2023 4:53 AM GMTപുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ്: കെ കെ എബ്രഹാം കെപിസിസി ജനറല്‍...
2 Jun 2023 11:10 AM GMTജില്ലയിലെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണം: എസ്ഡിപിഐ
21 May 2023 9:16 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTപുതിയ കോഴ്സുകള്‍, പുതിയ തൊഴില്‍ സാധ്യതകള്‍;പ്രതീക്ഷയായി അസാപ്പ്...
2 Oct 2022 4:38 AM GMTവയനാട് ജില്ലാ പ്രസിഡണ്ടിന്റെ അറസ്റ്റ്: പോപുലര്‍ ഫ്രണ്ട് ഡിവൈഎസ്പി...
25 Sep 2022 4:51 PM GMT