Malappuram

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 3,474 പേര്‍ക്ക് വൈറസ് ബാധ; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.68, 2,655 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,360 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 62 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 26,429 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 62,239 പേര്‍

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 3,474 പേര്‍ക്ക് വൈറസ് ബാധ; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.68, 2,655 പേര്‍ക്ക് രോഗമുക്തി
X

മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച 3,474 പേര്‍ക്ക് കൊവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. 15.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. അതേസമയം 2,655 പേര്‍ ശനിയാഴ്ച രോഗമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം ജില്ലയില്‍ കൊവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,77,007 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി.

ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,360 പേര്‍ നേരത്തെ രോഗബാധയുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 62 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 51 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 62,239 പേരാണ് ജില്ലയില്‍ ഇപ്പോള്‍ കോവിഡ് ബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്നത്. 26,429 പേരാണ് ചികിത്സയില്‍ കഴിയുന്നു.കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 766 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 502 പേരും 156 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 409 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,532 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

അതീവ ജാഗ്രത തുടരണം: ജില്ലാ മെഡിക്കല്‍ ഓഫിസര്‍

കോവിഡ് സ്ഥിരീകരണ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഓര്‍മിപ്പിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ സ്വയ സുരക്ഷയും സമൂഹ സുരക്ഷയും ഉറപ്പാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. പൊതുസ്ഥലങ്ങളില്‍ ഇടപഴകുമ്പോള്‍ സാമൂഹ്യ അകലം പാലിക്കണം. കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നതിലും വീഴ്ച പാടില്ല. വീടുകളില്‍ അതീവ ജാഗ്രത തുടരണം. രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം.ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.മലപ്പുറം ജില്ലയില്‍ ശനി (ജൂലൈ 31) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 31ആലങ്കോട് 16ആലിപ്പറമ്പ് 31അമരമ്പലം 61ആനക്കയം 30അങ്ങാടിപ്പുറം 28അരീക്കോട് 38ആതവനാട് 46ഊരകം 04ചാലിയാര്‍ 66ചീക്കോട് 14ചേലേമ്പ്ര 18ചെറിയമുണ്ടം 09ചെറുകാവ് 26ചോക്കാട് 37ചുങ്കത്തറ 40എടക്കര 57എടപ്പറ്റ 18എടപ്പാള്‍ 43എടരിക്കോട് 24എടവണ്ണ 66എടയൂര്‍ 42ഏലംകുളം 47ഇരിമ്പിളിയം 39കാലടി 09കാളികാവ് 33കല്‍പകഞ്ചേരി 11കണ്ണമംഗലം 26കരുളായി 21കരുവാരക്കുണ്ട് 22കാവനൂര്‍ 28കീഴാറ്റൂര്‍ 34കീഴുപറമ്പ് 19കോഡൂര്‍ 23കൊണ്ടോട്ടി 47കൂട്ടിലങ്ങാടി 35കോട്ടക്കല്‍ 49കുറുവ 45കുറ്റിപ്പുറം 37കുഴിമണ്ണ 15മക്കരപ്പറമ്പ് 21മലപ്പുറം 73മമ്പാട് 22മംഗലം 13മഞ്ചേരി 118മങ്കട 62മാറാക്കര 38മാറഞ്ചേരി 54മേലാറ്റൂര്‍ 24മൂന്നിയൂര്‍ 24മൂര്‍ക്കനാട് 54മൂത്തേടം 14മൊറയൂര്‍ 13മുതുവല്ലൂര്‍ 16നന്നമ്പ്ര 13നന്നംമുക്ക് 18നിലമ്പൂര്‍ 66നിറമരുതൂര്‍ 17ഒതുക്കുങ്ങല്‍ 10ഒഴൂര്‍ 23പള്ളിക്കല്‍ 40പാണ്ടിക്കാട് 58പരപ്പനങ്ങാടി 41പറപ്പൂര്‍ 25പെരിന്തല്‍മണ്ണ 51പെരുമണ്ണ ക്ലാരി 14പെരുമ്പടപ്പ് 81പെരുവള്ളൂര്‍ 19പൊന്മള 23പൊന്മുണ്ടം 08പൊന്നാനി 65പൂക്കോട്ടൂര്‍ 23പോരൂര്‍ 17പോത്തുകല്ല് 46പുലാമന്തോള്‍ 56പുളിക്കല്‍ 17പുല്‍പ്പറ്റ 19പുറത്തൂര്‍ 12പുഴക്കാട്ടിരി 09താനാളൂര്‍ 38താനൂര്‍ 38തലക്കാട് 35തവനൂര്‍ 12താഴേക്കോട് 37തേഞ്ഞിപ്പലം 19തെന്നല 13തിരുനാവായ 33തിരുവാലി 32തൃക്കലങ്ങോട് 48തൃപ്രങ്ങോട് 13തുവ്വൂര്‍ 32തിരൂര്‍ 44തിരൂരങ്ങാടി 37ഊര്‍ങ്ങാട്ടിരി 28വളാഞ്ചേരി 51വളവന്നൂര്‍ 13വള്ളിക്കുന്ന് 36വട്ടംകുളം 28വാഴക്കാട് 37വാഴയൂര്‍ 38വഴിക്കടവ് 54വെളിയങ്കോട് 33വേങ്ങര 33വെട്ടത്തൂര്‍ 17വെട്ടം 33വണ്ടൂര്‍ 40

Next Story

RELATED STORIES

Share it