Malappuram

കൊവിഡ്: മലപ്പുറം ജില്ലയില്‍ ഇന്ന് 547 പേര്‍ക്ക് രോഗമുക്തി; വൈറസ് ബാധിച്ചത് 388 പേര്‍ക്ക്

കൊവിഡ്: മലപ്പുറം ജില്ലയില്‍ ഇന്ന് 547 പേര്‍ക്ക് രോഗമുക്തി; വൈറസ് ബാധിച്ചത് 388 പേര്‍ക്ക്
X

മലപ്പുറം: ജില്ലയില്‍ 85,128 പേര്‍ കൊവിഡ് രോഗ വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേട്ടമാണ് ഈ കണക്കുകളിലൂടെ വ്യക്തമാകുന്നത്. പൊതു സമൂഹത്തെ ഒന്നടങ്കം സഹകരിപ്പിച്ചുള്ള പ്രതിരോധ നടപടികളിലൂടെ പൂര്‍ണമായും കോവിഡ് മുക്തി നേടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ന് മാത്രം 547 പേരാണ് കൊവിഡ് രോഗ മുക്തി നേടിയത്. ഇതുവരെയായി ജില്ലയില്‍ 484 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.

388 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 359 പേര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 17 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് പേര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധിതരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

ജില്ലയില്‍ 66,828 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,973 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 426 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 212 പേരും 168 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കണം. വീടുകളില്‍ കഴിയുന്ന പ്രായമായവരിലേയ്ക്കും കുട്ടികളിലേയ്ക്കും രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.




Next Story

RELATED STORIES

Share it