മണ്ണുമാന്തി യന്ത്രത്തിന് മുകളില്‍ കൂറ്റന്‍ പാറ വീണ് ഡ്രൈവര്‍ മരിച്ചു

മണ്ണുമാന്തി യന്ത്രത്തിന് മുകളില്‍ കൂറ്റന്‍ പാറ വീണ് ഡ്രൈവര്‍ മരിച്ചു
കരിപ്പൂര്‍: റോഡ് നിര്‍മാണത്തിനിടെ കൂറ്റന്‍ കല്ല് മണ്ണുമാന്തി യന്ത്രത്തിന് മുകളില്‍ വീണ് ഡ്രൈവര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി സുജില്‍ കുമാറാണ് മരിച്ചത്. കരിപ്പൂര്‍ കോണത്തുംമലയില്‍ റോഡ് നിര്‍മാണത്തിനായി മണ്ണ് മാറ്റുന്നതിനിടെയാണ് അപകടം. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തില്‍ കൂടുതല്‍ പേര്‍ അകപെട്ടിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. അപകട സ്ഥലത്ത് നാട്ടുകാരും ഫയര്‍ഫോഴ്‌സും പരിശോധന തുടരുകയാണ്. സുജില്‍ കുമാറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top