കൂട്ടിലങ്ങാടി പാലം പുനരുദ്ധാരണം: വിശദ പദ്ധതി രേഖ കേന്ദ്ര ഹൈവേ മന്ത്രാലയത്തിന്റെ അനുമതിക്ക് സമര്‍പ്പിക്കുമെന്നു എംഎല്‍എ

കൂട്ടിലങ്ങാടി പാലം പുനരുദ്ധാരണം: വിശദ പദ്ധതി രേഖ കേന്ദ്ര ഹൈവേ മന്ത്രാലയത്തിന്റെ അനുമതിക്ക് സമര്‍പ്പിക്കുമെന്നു എംഎല്‍എ

പെരിന്തല്‍മണ്ണ: ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലം പുനരുദ്ധാരണത്തിന് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി 2018-19 ലെ കേന്ദ്ര വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന മുറക്ക് ഡിപിആര്‍ കേന്ദ്ര ഹൈവേ മന്ത്രാലയത്തിന് അന്തിമാനുമതിക്ക് നല്‍കുമെന്നും ടിഎ അഹമ്മദ് കബീര്‍ എംഎല്‍എ അറിയിച്ചു. ഇത് സംബന്ധിച്ച നിയമസഭാ ചോദ്യത്തിന് ഉത്തരമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മന്ത്രി ജി സുധാകരന്‍ ടിഎ അഹമ്മദ് കബീര്‍ എംഎല്‍എക്ക് മറുപടി നല്‍കി.

കൂട്ടിലങ്ങാടി പാലം പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് നാഷനല്‍ ഹൈവേ വിഭാഗം നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് പാലം പുനരുദ്ധാരണ പ്രവൃത്തി 2018-19 ലെ കേന്ദ്ര വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ച പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ച പട്ടിക പ്രകാരം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിച്ചില്ലെന്നും പ്രസ്തുത പ്രവൃത്തിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ടെന്നും 2008-19 ല്‍ സമര്‍പ്പിച്ച കേന്ദ്ര വാര്‍ഷിക പദ്ധതിയുടെ പട്ടികക്ക് അനുമതി ലഭ്യമായാല്‍ ഉടന്‍ തന്നെ വിശദ പദ്ധതി രേഖ കേന്ദ്ര ഹൈവേ മന്ത്രാലയത്തില്‍ അനുമതിക്കായി സമര്‍പ്പിക്കുന്നതാണെന്നും മന്ത്രി അറിയിച്ചത്.

RELATED STORIES

Share it
Top