മണ്ണെണ്ണ കുടിച്ചാല്‍ കൊവിഡ് മാറുമെന്ന് പ്രചാരണം; വയോധികനെതിരേ കേസ്
BY BSR27 April 2020 6:17 PM GMT
X
BSR27 April 2020 6:17 PM GMT
മലപ്പുറം: മണ്ണെണ്ണ കുടിച്ചാല്‍ കൊവിഡ് 19 മാറുമെന്ന് പ്രചരിപ്പിച്ച വയോധികനെതിരേ പെരിന്തല്‍മണ്ണ പോലിസ് കേസെടുത്തു. പെരിന്തല്‍മണ്ണ നാരങ്ങാക്കുണ്ടിലെ റൊണാള്‍ഡ് ഡാനിയലി(64)നെതിരേയാണ് കേസെടുത്തത്. മണ്ണെണ്ണയുടെ മാഹാത്മ്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഇദ്ദേഹം കത്തയച്ചതിനെ തുടര്‍ന്നാണ് മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ നിദേശപ്രകാരം കേസെടുത്തത്.
നേരത്തേയും സമാനമായ നിരവധി കേസുകളില്‍ ഡാനിയല്‍ പ്രതിയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. മണ്ണെണ്ണ കൊവിഡിന് മരുന്നായി ഉപയോഗിക്കാമെന്നു വിവരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
സാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTമേയര്‍-ഡ്രൈവര്‍ തര്‍ക്കം; മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍...
10 May 2024 5:03 AM GMT