താനൂരില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

താനൂരില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

താനൂര്‍: വാഴക്കത്തെരു അങ്ങാടിക്ക് സമീപം ഒഴിഞ്ഞ പറമ്പില്‍ നിന്നു കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഒന്നിനും ആറ് മാസത്തിനും ഇടയില്‍ വളര്‍ച്ചയെത്തിയ 11 ചെടികളാണ് കണ്ടെത്തിയത്. തിരൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമെത്തി കഞ്ചാവ് ചെടികള്‍ കസ്റ്റഡിയിലെടുത്തു. ഒരു ചെടിയില്‍ നിന്നു ഉപയോഗിക്കാനായി ഒരു ഭാഗം മുറിച്ചെടുത്ത നിലയിലായിരുന്നു. സംഭവത്തില്‍ എക്‌സൈസ് അന്വേഷണം ഊര്‍ജിതമാക്കി.

RELATED STORIES

Share it
Top