Malappuram

ജിദ്ദയിലെ പ്രമുഖ മലയാളി ഫുട്‌ബോളര്‍ ഷാഹിദ് മരണപ്പെട്ടു

ജിദ്ദയിലെ പ്രമുഖ മലയാളി ഫുട്‌ബോളര്‍ ഷാഹിദ് മരണപ്പെട്ടു
X
ജിദ്ദ: ജിദ്ദയിലെ പ്രമുഖ മലയാളി ഫുട്‌ബോളറും മലപ്പുറം സ്വദേശിയുമായ ഷാഹിദ് എന്ന ഈപ്പു (30) മരണപ്പെട്ടു. മലപ്പുറം അരീക്കോട് തേരട്ടമ്മല്‍ സ്വദേശിയായ ഷാഹിദ് ടൗണ്‍ ടീം സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബില്‍ മുന്‍നിര താരമായിരുന്നു. ദീര്‍ഘ കാലമായി ജിദ്ദയില്‍ പ്രവാസിയാണ്. ജിദ്ദ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന്് ബുധനാഴ്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു. ഷാഹിദിന്റെ കുടുംബം സന്ദര്‍ശകവിസയില്‍ ജിദ്ദയിലുണ്ട്.
Next Story

RELATED STORIES

Share it