നിയാസ് പുളിക്കലകത്തിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത് ജൈസല്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് നിയാസിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്.
BY SRF18 March 2021 10:44 AM GMT
![നിയാസ് പുളിക്കലകത്തിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത് ജൈസല്‍ നിയാസ് പുളിക്കലകത്തിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത് ജൈസല്‍](https://www.thejasnews.com/h-upload/2021/03/18/142054-niyas.jpeg)
X
SRF18 March 2021 10:44 AM GMT
പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്തിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത് പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളിയായ ജൈസല്‍ താനൂര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് നിയാസിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്.
പ്രളയ സമയത്ത് വേങ്ങര മുതലമാട് ഭാഗത്തു സ്ത്രീകള്‍ക്ക് രക്ഷാബോട്ടില്‍ കയറാനാണ് ജൈസല്‍ കൈകാലുകള്‍ നിലത്തുറപ്പിച്ച് തന്റെ പുറം ചവിട്ടുപടിയാക്കിയത്. ചേളാരിയില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് സംഗമത്തില്‍ വെച്ചാണ് തുക കൈമാറിയത്.
ചടങ്ങില്‍ ഐഎന്‍എല്‍. നേതാവ് എന്‍ കെ അബ്ദുല്‍ അസീസ്, ടി പ്രഭാകരന്‍, വി പി സോമസുന്ദരന്‍, വേലായുധന്‍ വള്ളിക്കുന്ന്, സ്ഥാനാര്‍ത്ഥികളായ പ്രഫ. പി അബ്ദുല്‍ വഹാബ്, ലിജി, വി പി സാനു എന്നിവരും സംബന്ധിച്ചു.
Next Story
RELATED STORIES
ഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTപുത്തന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്സ്
25 July 2024 12:17 PM GMTന്യൂസിലന്‍ഡ് വനിതകള്‍ ഫുട്ബോള്‍ പരിശീലനം നടത്തുന്നതിനിടെ ഡ്രോണ്‍...
24 July 2024 7:12 AM GMTനേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് നാലു മരണം
24 July 2024 6:40 AM GMTഎത്യോപ്യയില്‍ മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തകരുടെ മേല്‍ വീണ്ടും...
23 July 2024 6:13 PM GMTദുബയില്‍ അറസ്റ്റിലായെന്ന വാര്‍ത്തകള്‍ തള്ളി പാക് ഗായകന് റാഹത്ത്...
22 July 2024 2:42 PM GMT