Malappuram

ഇന്റര്‍ലോക്ക് കട്ടകള്‍ മറിഞ്ഞ് ദേഹത്ത് വീണു; യുവതി മരിച്ചു

ഇന്റര്‍ലോക്ക് കട്ടകള്‍ മറിഞ്ഞ് ദേഹത്ത് വീണു; യുവതി മരിച്ചു
X

മലപ്പുറം: പാണ്ടിക്കാട് തമ്പാനങ്ങാടിയില്‍ ഇഷ്ടിക കമ്പനിയില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ മറിഞ്ഞ് ദേഹത്ത് വീണ് യുവതി മരിച്ചു. മടിക്കോട് സ്വദേശി മുണ്ടിയാണ് മരിച്ചത്. അടുക്കിവെച്ച കട്ടകള്‍ ജീവനക്കാരായ നിലമ്പൂര്‍ സ്വദേശി ജോയി, മുടിക്കോട് സ്വദേശിനി മുണ്ടി എന്നിവരുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഇന്റര്‍ലോക്ക് കട്ടകള്‍ക്കടിയില്‍ കുരുങ്ങി ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുണ്ടിയെ രക്ഷിക്കാനായില്ല.






Next Story

RELATED STORIES

Share it