യുവ വനിതാ ക്രിക്കറ്റ് താരം നജ്‌ല സി എം സിയെ ജന്മനാട് ആദരിച്ചു

തിരൂര്‍:നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഇന്ത്യയിലെ തിരെഞ്ഞെടുത്ത യുവ ക്രിക്കറ്റ് കളിക്കാര്‍ക്ക് നല്‍കുന്ന പരിശീലന കാംപില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച യുവ വനിതാ ക്രിക്കറ്റ് താരം നജ്‌ല സി എം സിയെ ജന്മനാട് ആദരിച്ചു.പഞ്ചാബിലെ മൊഹാലിയില്‍ വെച്ച് നടന്ന കാംപില്‍ പങ്കെടുത്ത് നാട്ടില്‍ തിരിച്ചെത്തിയ കേരള ക്രിക്കറ്റ് ടീമിലെ കളിക്കാരിയായ പറവണ്ണ മുറിവഴിക്കല്‍ സ്വദേശിനി നജ്‌ല സി എം സിയെയാണ് ജന്‍മനാട് ആദരിച്ചത്.
ചൊവ്വാഴ്ച രാത്രി 7.30 മണിക്ക് മുറിവഴിക്കല്‍ മര്‍വ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അവുമോദന ചടങ്ങ് അഡ്വ: എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെട്ടം പഞ്ചായത്ത് പ്രസിഡണ്ട് നെല്ലാഞ്ചേരി നൗഷാദ്,സി കെ സുലൈമാന്‍ (ചെയര്‍മാന്‍) ,എം കെ ഷുക്കൂര്‍ (കണ്‍വീനര്‍),
വി ഇ ലത്തീഫ്, ഖാജാ ഷറഫുദ്ദീന്‍, ജംഷീ ,ഇജാസ് സീക്കോ തുടങ്ങിയവര്‍ സംസാരിച്ചു. നാട്ടുകാരുടെ സ്‌നേഹോപഹാരം നജ്‌ലക്ക് നല്‍കി. നാട്ടുകാര്‍ നല്‍കിയ ആദരവിന് നജ്‌ല നാട്ടുകാരോടുള്ള നന്ദിയും കടപ്പാടും അറിയിച്ചു.
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT