വെള്ളപ്പൊക്കം: റേഷന്‍ വ്യാപാരികള്‍ക്ക് ധനസഹായം വിതരണം ചെയ്തു

വെള്ളപ്പൊക്കം: റേഷന്‍ വ്യാപാരികള്‍ക്ക് ധനസഹായം വിതരണം ചെയ്തു

പരപ്പനങ്ങാടി: തിരൂരങ്ങാടി താലൂക്കില്‍ പ്രളയപ്രദേശത്ത് റേഷന്‍ കടകളില്‍ വെള്ളം കയറി റേഷന്‍സാധനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും വ്യാപാരികളുടെ വീടുകളില്‍ വെള്ളം കയറി ദുരിതമനുഭവിക്കുകയും ചെയ്ത വ്യപാരികള്‍ക്ക് ഒരു കൈത്താങ്ങായി ഓള്‍ കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടനാ മെംബര്‍മാരില്‍നിന്ന് സമാഹരിച്ച വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയില്‍നിന്നുള്ള ധനസഹായത്തിന്റെ വിതരണം താലൂക്ക് സപ്ലൈ ഓഫിസര്‍ സുജാത നിര്‍വഹിച്ചു.

ഓഫിസ് പരിസരത്ത് ചേര്‍ന്ന ചടങ്ങില്‍ പൂവഞ്ചേരി ബഷീര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സപ്ലൈ ഓഫിസര്‍ ദിലീപ്, റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായ അനീഷ്, രാജന്‍, സംഘടനാ ജനറല്‍ സെക്രട്ടറി കെ ജയകൃഷ്ണന്‍, ട്രഷറര്‍ മുഹമ്മദ് ഷാഫി, പ്രതിനിധികളായ വി പി കാദര്‍ഹാജി, എം കേശവന്‍, കെ മോഹന്‍ എന്നിവരും സംസാരിച്ചു.

RELATED STORIES

Share it
Top