വേങ്ങരയില്‍ 10 ലിറ്റര്‍ ചാരായവുമായി യുവാവ് എക്‌സൈസ് പിടിയില്‍

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ ചാരായമെത്തിച്ചുനല്‍കുന്നുണ്ടെന്ന മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യവിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.

വേങ്ങരയില്‍ 10 ലിറ്റര്‍ ചാരായവുമായി യുവാവ് എക്‌സൈസ് പിടിയില്‍

മലപ്പുറം: പരപ്പനങ്ങാടി എക്‌സൈസ് നടത്തിയ റെയ്ഡില്‍ 10 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍. തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ ചാരായമെത്തിച്ചുനല്‍കുന്നുണ്ടെന്ന മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യവിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. വേങ്ങര പറപ്പൂര്‍ സ്വദേശി ഇറക്കത്തില്‍ സ്വാമിനാഥന്‍ (43) ആണ് അറസ്റ്റിലായത്.

വേങ്ങര പുഴച്ചാല്‍ ഭാഗത്തുനിന്ന് ചാരായം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നുണ്ടെന്നായിരുന്നു വിവരം. ഇതെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയില്‍ തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് രൂപീകരിച്ച എക്‌സൈസ്് മൊബൈല്‍ പട്രോള്‍ സംഘം നടത്തിയ മിന്നല്‍പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ നേരത്തെയും ചാരായവുമായി എക്‌സൈസിന്റെ പിടിയിലകപ്പെട്ടിട്ടുണ്ട്. റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ പി ബിജു, വി കെ സൂരജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രമോദ് ദാസ്, ശിഹാബുദ്ദീന്‍ തുടങ്ങിയവരും പങ്കെടുത്തു.

RELATED STORIES

Share it
Top