ചെറിയാപ്പു ചാരിറ്റി ഫൗണ്ടേഷന്‍ പ്രഖ്യാപനം

അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ദീര്‍ഘകാലം പഞ്ചായത്ത് പ്രസിഡന്റും മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ മുഹമ്മദ് എന്ന ചെറിയാപ്പു ചാരിറ്റി ഫൗണ്ടേഷന്‍ പ്രഖ്യാപനവും അനുസ്മരണവും നാളെ വൈകീട്ട് 6.30 ന് തെരട്ടമല്‍ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചാരിറ്റി ഫൗണ്ടേഷന്‍ പ്രഖ്യാപനം താമരശ്ശേരി രൂപത ബിഷപ് മാര്‍ റമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിക്കും. എം സി മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ വെറ്റിലപ്പാറ സിഎച്ച്‌സി, പൂവ്വത്തിക്കല്‍ പിഎച്ച്‌സി, വടക്കുംമുറി ആയുര്‍വേദ ആശുപത്രി, തച്ചണ്ണ ഹോമിയോ ആശുപത്രി എന്നിവയ്ക്കുള്ള വാട്ടര്‍ പ്യൂരിഫയര്‍ മെഷീന്‍ വിതരണം, ഔഷധ സസ്യ വിതരണം, 1963 മുതലുള്ള മുഴുവന്‍ പഞ്ചായത്ത് അംഗങ്ങളെയും അനുമോദിക്കല്‍ തുടങ്ങിയവയും നടക്കും. വാര്‍ത്താസമ്മേളനം കെ അബ്ദുല്‍ ഹമീദ്, ടി സൈതലവി, കെ മുഹമ്മദലി, പി കെ ഫസലുറഹ്മാന്‍, പി കെ സൈതലവി പങ്കെടുത്തു.
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT