കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവശ്യപ്പെട്ട് സിപിഎം മാര്‍ച്ച്
കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിരമായ ഇടപ്പെടല്‍ നടത്തണമെന്ന ജനകീയാവശ്യം ഉയര്‍ന്നു തുടങ്ങിയ സാഹചര്യത്തിലാണ് സിപിഎം മാര്‍ച്ച് നടത്തിയത്

അരീക്കോട്: കുടിവെള്ള പ്രശനത്തിന് പരിഹാരംകാണണമെന്നാവശ്യമുന്നയിച്ച് സിപിഎം അരീക്കോട് കമ്മറ്റി അരീക്കോട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
നിലവില്‍ അരീക്കോട് പഞ്ചായത്തില്‍ 3655 കുടുംബങ്ങള്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയെ ആശ്രയിച്ചാണ് കഴിയുന്നത് 3400 കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ ലഭ്യമാകുന്നതെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിവരം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ പമ്പിംഗ് നടത്തുന്നതുമൂലം ഈ ഭാഗത്ത് കുടിവെള്ള പ്രതിസന്ധി ഏറെയാണ്. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിരമായ ഇടപ്പെടല്‍ നടത്തണമെന്ന ജനകീയാവശ്യം ഉയര്‍ന്നു തുടങ്ങിയ സാഹചര്യത്തിലാണ് സിപിഎം മാര്‍ച്ച് നടത്തിയത്
സിപിഎം ഏരിയാ സെക്രട്ടറി കെ ഭാസ്‌കരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അരീക്കോട് പഞ്ചായത്ത് വാര്‍ഡ്‌മെമ്പറും സിപിഎം അരീക്കോട് ലോക്കല്‍ കമ്മിറ്റി അംഗമായ കെ സാദില്‍, കെ രതീഷ്, എം ടി മുസ്തഫ, പി പി ജാഫര്‍, പി കെ സുഭാഷ്, ഒ എം അലി, കെ വി, ശിവാനന്ദന്‍, മുക്താര്‍ കൊല്ലതൊടി, പ്രസന്ന, ജമീല ബാബു, ശ്രീജ, സി കെ അഷ്‌റഫ് സംസാരിച്ചു.
RELATED STORIES
അമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMTകൊളീജിയം ശുപാര്‍ശ: അഞ്ച് ജഡ്ജിമാരുടെ നിയമനം ഉടനെന്ന് കേന്ദ്രം...
3 Feb 2023 9:32 AM GMTകേരള ബജറ്റ് 2023: ലൈഫ് മിഷന് 1,436 കോടി, കൃഷിക്കായി 971 കോടി; പ്രധാന...
3 Feb 2023 5:18 AM GMT