Malappuram

മലപ്പുറം ജില്ലയില്‍ ഇന്ന് 3,413 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.57

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,335 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 04ഉറവിടമറിയാതെ 32 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,238 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,628 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് 3,413 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.57
X
മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച 3,413 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 18.57 ശതമാനമാണ് ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ശനിയാഴ്ച 3,560 പേര്‍ രോഗവിമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം ജില്ലയില്‍ കൊവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,98,230 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി.


ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,335 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 32 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് പേര്‍ക്കും വിദേശത്തു നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 41 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 76,628 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 29,238 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 803 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 516 പേരും 172 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 470 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,647 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്


ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അഭ്യര്‍ഥിച്ചു. പൊതുജനങ്ങളുടെ സാധാരണ ജീവിതം ഉറപ്പുവരുത്തുന്നതിനായി നിലവില്‍ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുത്. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നിലനില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമെ സ്വയരക്ഷയും കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാനാകൂയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിലും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നതിലും വീഴ്ച പാടില്ല. വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു. രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഓഗസ്റ്റ് 07) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 29ആലങ്കോട് 19ആലിപ്പറമ്പ് 37അമരമ്പലം 33ആനക്കയം 58അങ്ങാടിപ്പുറം 43അരീക്കോട് 39ആതവനാട് 32ഊരകം 21ചാലിയാര്‍ 18ചീക്കോട് 34ചേലേമ്പ്ര 38ചെറിയമുണ്ടം 18ചെറുകാവ് 12ചോക്കാട് 24ചുങ്കത്തറ 51എടക്കര 41എടപ്പറ്റ 20എടപ്പാള്‍ 19എടരിക്കോട് 10എടവണ്ണ 44എടയൂര്‍ 44ഏലംകുളം 20ഇരിമ്പിളിയം 35കാലടി 22കാളികാവ് 46കല്‍പകഞ്ചേരി 29കണ്ണമംഗലം 37കരുളായി 11കരുവാരക്കുണ്ട് 58കാവനൂര്‍ 12കീഴാറ്റൂര്‍ 44കീഴുപറമ്പ് 13കോഡൂര്‍ 42കൊണ്ടോട്ടി 27കൂട്ടിലങ്ങാടി 15കോട്ടക്കല്‍ 42കുറുവ 41കുറ്റിപ്പുറം 39കുഴിമണ്ണ 13മക്കരപ്പറമ്പ് 14മലപ്പുറം 91മമ്പാട് 35മംഗലം 26മഞ്ചേരി 79മങ്കട 28മാറാക്കര 35മാറഞ്ചേരി 29മേലാറ്റൂര്‍ 31മൂന്നിയൂര്‍ 11മൂര്‍ക്കനാട് 33മൂത്തേടം 24മൊറയൂര്‍ 33മുതുവല്ലൂര്‍ 06നന്നമ്പ്ര 43നന്നംമുക്ക് 18നിലമ്പൂര്‍ 97നിറമരുതൂര്‍ 34ഒതുക്കുങ്ങല്‍ 14ഒഴൂര്‍ 21പള്ളിക്കല്‍ 19പാണ്ടിക്കാട് 86പരപ്പനങ്ങാടി 23പറപ്പൂര്‍ 21പെരിന്തല്‍മണ്ണ 91പെരുമണ്ണ ക്ലാരി 24പെരുമ്പടപ്പ് 82പെരുവള്ളൂര്‍ 29പൊന്മള 12പൊന്മുണ്ടം 16പൊന്നാനി 41പൂക്കോട്ടൂര്‍ 43പോരൂര്‍ 31പോത്തുകല്ല് 50പുലാമന്തോള്‍ 21പുളിക്കല്‍ 35പുല്‍പ്പറ്റ 14പുറത്തൂര്‍ 15പുഴക്കാട്ടിരി 29താനാളൂര്‍ 23താനൂര്‍ 52തലക്കാട് 31തവനൂര്‍ 46താഴേക്കോട് 18തേഞ്ഞിപ്പലം 11തെന്നല 06തിരുനാവായ 21തിരുവാലി 33തൃക്കലങ്ങോട് 55തൃപ്രങ്ങോട് 22തുവ്വൂര്‍ 09തിരൂര്‍ 26തിരൂരങ്ങാടി 17ഊര്‍ങ്ങാട്ടിരി 10വളാഞ്ചേരി 27വളവന്നൂര്‍ 30വള്ളിക്കുന്ന് 32വട്ടംകുളം 24വാഴക്കാട് 48വാഴയൂര്‍ 21വഴിക്കടവ് 46വെളിയങ്കോട് 38വേങ്ങര 49വെട്ടത്തൂര്‍ 21വെട്ടം 31വണ്ടൂര്‍ 52

Next Story

RELATED STORIES

Share it